ശബരിമലയിൽ നാളെ മുതൽ സ്പോട്ട് ബുക്കിങ്; പത്ത് ഇടത്താവളങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി ഹൈക്കോടതിയെ സര്‍ക്കാര്‍ അറിയിച്ചു

New Update

publive-image

കൊച്ചി: ശബരിമല ദര്‍ശനത്തിന് വ്യാഴാഴ്ച മുതല്‍ സ്പോട്ട് ബുക്കിംഗ്. പത്ത് ഇടത്താവളങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി ഹൈക്കോടതിയെ സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ ബുക്ക് ചെയ്യാത്തവ‍ര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. വെ‍ര്‍ച്വൽ ക്യൂ സൗകര്യത്തിനു പുറമേയാണ് സ്പോ‍ട്ട് ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Advertisment

ഇടത്താവളങ്ങളിലടക്കം സ്പോട്ട് ബുക്കിങ് സംവിധാനം ഏർപ്പെടുത്തുന്നത് തീരുമാനിക്കാൻ സർക്കാരിനോടും ദേവസ്വത്തോടും കോടതി നിർദേശിച്ചിരുന്നു. വെർച്വൽ ക്യൂവിന്റെ നിയന്ത്രണം ദേവസ്വത്തിന് നൽകണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത്.

എവിടെയൊക്കെ സ്പോട്ട് ബുക്കിങ് സൗകര്യം ലഭ്യമാണെന്നത് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാനും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

Advertisment