സഞ്ജുവിന്‌ കുറച്ചു കൂടി മെച്ചപ്പെട്ട പരിഗണന ഇന്ത്യൻ സെലക്ടർമാർ നൽകണമെന്ന് സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റ് ചൂണ്ടിക്കാട്ടുന്നു; ഐപിഎല്ലിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയ വിക്കറ്റ് കീപ്പർ - ബാറ്ററും സഞ്ജുവായിരുന്നു; എന്തിന് സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്ന് മാറ്റി നിർത്തണം? വി. ശിവൻകുട്ടി

New Update

publive-image

തിരുവനന്തപുരം: ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് തഴയപ്പെട്ടത്തിനു പിന്നാലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തകർപ്പൻ പ്രകടനം തുടരുന്ന മലയാളി താരം സഞ്ജു സാംസണിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് മന്ത്രി വി. ശിവൻകുട്ടി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന സഞ്ജുവിനെ ഇന്ത്യൻ ടീമിൽനിന്ന് എന്തുകൊണ്ടാണ് മാറ്റിനിർത്തുന്നതെന്ന് മന്ത്രി ചോദിച്ചു.

Advertisment

ഫേസ്ബുക്ക് പോസ്റ്റ്...

സഞ്ജു സാംസണ് കുറച്ചു കൂടി മെച്ചപ്പെട്ട പരിഗണന ഇന്ത്യൻ സെലക്ടർമാർ നൽകണമെന്ന് സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റ് ചൂണ്ടിക്കാട്ടുന്നു. സഞ്ജു തകർത്തടിച്ചപ്പോൾ ( 39 പന്തിൽ പുറത്താകാതെ 52 റൺസ് ) ഹിമാചൽ പ്രദേശിനെ 8 വിക്കറ്റിന് തോൽപ്പിച്ച് കേരളം ക്വാർട്ടറിൽ എത്തി. ടൂർണമെന്റിൽ ഉടനീളം സ്ഥിരതയാർന്ന പ്രകടനമാണ് കേരള ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസൺ നടത്തിയത്. ഐപിഎൽ - 14 ൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയ വിക്കറ്റ് കീപ്പർ - ബാറ്ററും സഞ്ജുവായിരുന്നു. എന്തിന് സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്ന് മാറ്റി നിർത്തണം?

Advertisment