സംസ്ഥാനത്ത് മഴ കനക്കും; ഒൻപത് ജില്ലകളിൽ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്

New Update

publive-image

Advertisment

തിരുവനന്തുപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകൾക്കാണ് മഴ മുന്നറിയിപ്പുള്ളത്.

അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ഇന്ന് തെക്കൻ അന്ധ്രാപ്രദേശിന്റേയും വടക്കൻ തമിഴ്‌നാടിന്റേയും തീരത്തേയ്‌ക്കെത്തും. ഇതോടെ ചെന്നൈയിലും സമീപ ജില്ലകളിലും അതിശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, റാണിപ്പേട്ട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈയിൽ അതിശക്തമായമഴ നാളെയും തുടരും. മുന്നറിയിപ്പിനെ തുടർന്ന് വെള്ളക്കെട്ടിനെ നേരിടാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു.

Advertisment