കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി; രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍; മുന്‍ ഡി.സി.സി പ്രസിഡന്റ് യു. രാജീവന്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്നും ഡി.സി.സി

New Update

publive-image

Advertisment

കോഴിക്കോട്: മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കോൺ​ഗ്രസ് നേതാക്കൾക്കെതിരെ ഡിസിസിയുടെ അച്ചടക്ക നടപടി. അഡ്വ. ജി.സി പ്രശാന്ത് കുമാര്‍, രാജിവന്‍ തിരുവച്ചിറ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. മുന്‍ ഡി.സി.സി പ്രസിഡന്റ് യു. രാജീവന്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്നും നേതൃത്വം നിർദ്ദേശം നൽകി.

ആക്രമണം നടത്തിയ പ്രവർത്തകർക്കൊപ്പമുണ്ടായിരുന്ന ഡിസിസി ജനറൽ സെക്രട്ടറി സുരേഷിനെ പരസ്യമായി താക്കീത് ചെയ്യും. ബുധനാഴ്ച രാത്രി ഡിസിസിക്ക് കിട്ടിയ അന്വേഷണ റിപ്പോർട്ടും ശുപാർശയും കെപിസിസിക്ക് കൈമാറിയിരുന്നു. കെപിസിസി പ്രസിഡന്‍റിന്‍റെ നി‍‍ർദ്ദശപ്രകാരമാണ് നടപടി.

മുന്‍ ഡി.സി.സി ഭാരവാഹികളായ ഇ.വി കുഞ്ഞികൃഷ്ണന്‍, ജോണ്‍ ഭൂതക്കുഴിയെയും അന്വേഷണ കമ്മീഷനായി കെ.പി.സി.സി നിയോഗിച്ചിരുന്നു. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Advertisment