കോണ്‍ഗ്രസ് പുനസംഘടനാ വിവാദത്തിനു പിന്നില്‍ ഗ്രൂപ്പുകളുടെ പുതിയ സമ്മര്‍ദ്ദമോ ? ഗ്രൂപ്പു നോമിനികളായ 10 പേരെ കൂടി കെപിസിസി ഭാരവാഹികളാക്കണമെന്ന് ആവശ്യം ! അഞ്ചുപേരെയെങ്കിലും ജനറല്‍ സെക്രട്ടറിമാരാക്കിയാല്‍ ഒത്തുതീര്‍പ്പിന് തയ്യാര്‍. ഉന്നതരായ നേതാക്കളുടെ നീക്കം ഗ്രൂപ്പു മാനേജര്‍മാരായവര്‍ക്ക് വേണ്ടി ! ഒരു വിട്ടുവീഴ്ചയുമില്ലെന്നും ഒരു വര്‍ഷത്തേക്ക് ആരെയും പുതുതായി കെപിസിസി ഭാരവാഹിയാക്കില്ലെന്നും സംസ്ഥാന നേതൃത്വം. കെപിസിസി നിര്‍വാഹക സമിതിയെ നോക്കുകുത്തിയാക്കി രാഷ്ട്രീയകാര്യസമിതി കാര്യങ്ങള്‍ തീരുമാനിക്കേണ്ടെന്നും സംസ്ഥാന നേതൃത്വം

New Update

publive-image

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനസംഘടനയുമായി മുമ്പോട്ടു പോകാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം വന്നതോടെ കൂടുതല്‍ സമ്മര്‍ദ്ദവുമായി ഗ്രൂപ്പു നേതാക്കള്‍. പുനസംഘടനയുമായി സഹകരിക്കണമെങ്കില്‍ തങ്ങളെ കൂടി വിശ്വാസത്തിലെടുക്കണമെന്നും ചില നേതാക്കളെ കൂടി കെപിസിസി ഭാരവാഹികളാക്കണമെന്നുമാണ് ഗ്രൂപ്പുകളുടെ നിലപാട്.

Advertisment

കെപിസിസിയുടെ 56 അംഗ സമിതിയില്‍ ചില പ്രധാന നോമിനികളെ കൂടി ഉള്‍പ്പെടുത്തണമെന്നാണ് ഗ്രൂപ്പുകളുടെ ആവശ്യം. ഇതില്‍ 10 പേരെയെങ്കിലും ജനറല്‍ സെക്രട്ടറിമാരാക്കണമെന്നാണ് നേതാക്കള്‍ പറയുന്നത്. കെപിസിസി പുനസംഘടനയിലും ഡിസിസി പുനസംഘടനയിലും അര്‍ഹമായ പ്രാതിനിധ്യം ഗ്രൂപ്പുകള്‍ക്ക് ലഭിച്ചില്ലെന്നും ഇവര്‍ പറയുന്നു.

എ,ഐ ഗ്രൂപ്പുകള്‍ സംയുക്തമായാണ് ഈ നീക്കം തുടങ്ങിയത്. 10 പേരെ പുതുതായി ജനറല്‍ സെക്രട്ടറിമാരാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും പകുതി പേരെയെങ്കിലും പരിഗണിച്ചാല്‍ ഗ്രൂപ്പു നേതാക്കള്‍ തൃപ്തരാകും. കെപിസിസി ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുമെന്ന് ഗ്രൂപ്പുകള്‍ പ്രതീക്ഷിച്ചിരുന്ന ചിലര്‍ പുറത്തു പോയിരുന്നു.

ഇവര്‍ക്കുവേണ്ടിയാണ് ഇപ്പോള്‍ ഗ്രൂപ്പ് നേതാക്കള്‍ സമ്മര്‍ദ്ദവും ഭീഷണിയും തുടരുന്നത്. എന്നാല്‍ ഈ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന നിലപാടാണ് സംസ്ഥാന നേതൃത്വം. കുറഞ്ഞത് ഒരു വര്‍ഷത്തേക്ക് ആറുമാസത്തേക്ക് ആരെയും കെപിസിസി ഭാരവാഹി ആക്കില്ലെന്നു തന്നെയാണ് ഇവര്‍ പറയുന്നത്.

അതിനിടെ കെപിസിസി രാഷ്ട്രീയകാര്യ സമിതിയെ സജീവമാക്കണമെന്ന ഗ്രൂപ്പു നേതാക്കളുടെ ആവശ്യത്തിലും നേതൃത്വത്തിന് എതിര്‍പ്പുണ്ട്. രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ചു ചേര്‍ക്കുന്നതില്‍ എതിര്‍പ്പില്ലെങ്കിലും കെപിസിസി നിര്‍വാഹക സമിതിയെ നോക്കുകുത്തിയായി നിര്‍ത്താന്‍ കഴിയില്ലെന്നും നേതൃത്വം പറയുന്നു. അച്ചടക്ക സമിതി ഉടന്‍ രൂപീകരിക്കും എന്നും നേതൃത്വം പറയുന്നുണ്ട്.

Advertisment