New Update
Advertisment
തിരുവനന്തപുരം: സ്പീക്കര്‍ എം.ബി. രാജേഷിന് മറുപടിയുമായി വി.ടി.ബല്‍റാം. 'ഈ സൗഹൃദമില്ലായ്മയില്‍ ഞാന്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു' എന്ന് വി.ടി.ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
'അങ്ങനെ ഒരു അടുത്ത സൗഹൃദം ബല്‍റാമുമായി ഇല്ല', എന്ന എം.ബി രാജേഷിന്റെ അഭിമുഖത്തിലെ വരികള്‍ പങ്കുവെച്ചുകൊണ്ടാണ് വി. ടി. ബല്‍റാമിന്റെ പ്രതികരണം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എംബി രാജേഷ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിനെ കണ്ടുമുട്ടി സൗഹൃദം പുതുക്കിയ സന്തോഷം എംബി രാജേഷ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വലിയ തോതില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് വി. ടി. ബല്‍റാമിന്റെ പ്രതികരണം.