/sathyam/media/post_attachments/55mUWZmwSheypeJq7jQd.jpg)
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിതിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകനാണ് അറസ്റ്റിലായത്. ദൃക്‌സാക്ഷികൾ തിരിച്ചറിയേണ്ടത് കൊണ്ട് പ്രതിയുടെ പേര് വെളിപ്പെടുത്താനാവില്ലെന്ന് എസ്‌പി ആർ വിശ്വനാഥ് പറയുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
നവംബര്‍ 15-ന് രാവിലെ ഒമ്പതുമണിയോടെയാണ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ ഭാര്യവീട്ടില്‍നിന്ന് അല്‍പമകലെയായി മമ്പറത്ത് ഒരുസംഘം ആളുകള്‍ ഭാര്യയുടെ മുന്നില്‍ വെട്ടിക്കൊലപ്പെടുത്തിയത്. പതിനഞ്ച് വെട്ടാണ് ശരീരത്തിലുടനീളമുള്ളത്.