Advertisment

മുത്തലാഖ് ചൊല്ലിയ ഭർത്താവിൻ്റെ നടപടിയാണ് മകളെ മാനസികമായി തളർത്തിയതെന്ന മോഫിയ പർവീണിൻ്റെ അമ്മയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്; രാജ്യത്ത് നിയമം മൂലം നിരോധിച്ച 'മുത്തലാഖ് ' എന്ന അനാചാരം നടപ്പാക്കാക്കിയവരെയാണ് പിണറായി വിജയൻ്റെ പോലീസ് സംരക്ഷിക്കാൻ ശ്രമിച്ചത്: വിമര്‍ശിച്ച് വി. മുരളീധരന്‍

New Update

തിരുവനന്തപുരം: രാജ്യത്ത് നിയമം മൂലം നിരോധിച്ച 'മുത്തലാഖ് ' എന്ന അനാചാരം നടപ്പാക്കാക്കിയവരെയാണ് പിണറായി വിജയൻ്റെ പോലീസ് സംരക്ഷിക്കാൻ ശ്രമിച്ചതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. മുത്തലാഖ് ചൊല്ലിയ ഭർത്താവിൻ്റെ നടപടിയാണ് മകളെ മാനസികമായി തളർത്തിയതെന്ന മോഫിയ പർവീണിൻ്റെ അമ്മയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

ഫേസ്ബുക്ക് പോസ്റ്റ്...

രാജ്യത്ത് നിയമം മൂലം നിരോധിച്ച 'മുത്തലാഖ് ' എന്ന അനാചാരം നടപ്പാക്കാക്കിയവരെയാണ് പിണറായി വിജയൻ്റെ പോലീസ് സംരക്ഷിക്കാൻ ശ്രമിച്ചത്. മുത്തലാഖ് ചൊല്ലിയ ഭർത്താവിൻ്റെ നടപടിയാണ് മകളെ മാനസികമായി തളർത്തിയതെന്ന മോഫിയ പർവീണിൻ്റെ അമ്മയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്.

മുസ്ലീം സഹോദരിമാരുടെ അവകാശ സംരക്ഷണത്തിന് നരേന്ദ്രമോദി സർക്കാർ നടപ്പാക്കിയ വിപ്ലവകരമായ നിയമനിർമ്മാണം, മുത്തലാഖ് നിരോധന നിയമത്തെ ഇടതുപക്ഷം എതിർത്തത് ഇത്തരം നരാധമൻമാരെ സംരക്ഷിക്കാനാണ്.

ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥനെ ഭരണകക്ഷിയാണ് സംരക്ഷിക്കുന്നത് എന്നതിൽ തർക്കമില്ല. സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ഡോ. ജേക്കബ് തോമസിനെ പുസ്തകമെഴുതിയതിന് സസ്പെൻഡ് ചെയ്ത മുഖ്യമന്ത്രിക്ക് ഒരു സി.ഐയുടെ കാര്യത്തിൽ കൈ വിറയ്ക്കുന്നതെന്ത് ?

കേരളത്തിൽ മാറിമാറി ഭരിക്കുന്നവർ ഇത്തരം യൂണിഫോമിട്ട ക്രിമിനലുകളെ കാര്യസാധ്യത്തിന് ഉപയോഗിക്കുന്നതാണ് ഈ സംരക്ഷണത്തിൻ്റെ കാരണം. മോഫിയയുടെ മരണത്തോടെ സിപിഎമ്മിൻ്റെ സ്ത്രീപക്ഷവാദത്തിൻ്റെ പൊള്ളത്തരം ഒരിക്കൽക്കൂടി വെളിച്ചത്തു വരികയാണ്.

Advertisment