ക്ലാസുകളുടെ സമയം വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം; ഓണ്‍ലൈന്‍ ക്ലാസ് ഒഴിവാക്കിയേക്കും; പ്ലസ് വണ്ണിന് അധിക ബാച്ച്‌

New Update

publive-image

തിരുവനന്തപുരം: സ്കൂളുകളില്‍ ക്ലാസുകളുടെ സമയം വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും.

Advertisment

പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ വേണ്ട സമയം ലഭിക്കുന്നില്ല എന്ന അധ്യാപകരുടെ പരാതികള്‍ കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനം എടുത്തിരിക്കുന്നത്.

പ്ലസ് വണ്ണിന് 50 താൽക്കാലിക ബാച്ചുകൾ അധികമായി അനുവദിക്കണമെന്നും യോഗത്തിൽ തീരുമാനമായി. ഇക്കാര്യം മന്ത്രിസഭായോഗം ചർച്ച ചെയ്തശേഷം തീരുമാനമെടുക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇനിയുണ്ടാകില്ലെന്നാണ് സൂചന.

Advertisment