/sathyam/media/post_attachments/sQH8llHc4p5TdHo4tHpF.jpg)
തിരുവനന്തപുരം: ജോസ് കെ മാണിക്ക് രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ജയം. ആകെ വോട്ടു ചെയ്തത് 137 വോട്ടുകളാണ്. എൽഡിഎഫിന് 96 വോട്ടുകൾ ലഭിച്ചു. യുഡിഎഫിന് 40 വോട്ട് ലഭിച്ചു. എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവായി.
വോട്ട് രേഖപ്പെടുത്തുമ്പോൾ ആർക്കാണോ ആദ്യ പിന്തുണ അയാളുടെ പേരിനു നേരെ ഒന്ന് എന്നു രേഖപ്പെടുത്തുകയാണു വേണ്ടത്. അത്തരത്തിൽ രേഖപ്പെടുത്തിയില്ലെന്നു കാണിച്ചാണു മാത്യു കുഴൽനാടനും എൻ. ഷംസുദ്ദീനും ഉൾപ്പെടെയുള്ള യുഡിഎഫ് എംഎൽഎമാർ പരാതി ഉയർത്തിയത്. തുടർന്ന് വോട്ട് അസാധുവായി പ്രഖ്യാപിച്ചു.
എൽ.ഡി.എഫ് സ്ഥാനാർഥി ജോസ് കെ മാണിയും യു.ഡി.എഫ് സ്ഥാനാർഥി ഡോ.ശൂരനാട് രാജശേഖരനും തമ്മിലായിരുന്നു മത്സരം. ടി.പി. രാമകൃഷ്ണൻ, പി.മമ്മിക്കുട്ടി , പി.ടി.തോമസ് എന്നിവർ ആരോഗ്യകാരണങ്ങളാൽ വോട്ട് രേഖപ്പെടുത്താൻ എത്തിയില്ല.