New Update
/sathyam/media/post_attachments/t9UbbaZA1H5rTZ5imqRf.jpg)
കൊച്ചി: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ക്രൈം നന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഐടി ആക്ട് പ്രകാരം കാക്കനാട് സൈബർ പൊലീസാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയതു ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകൻ ബി.എച്ച്. മൻസൂർ പരാതി നൽകിയിരുന്നു.
Advertisment
കുറച്ച് നാള്‍ മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. നന്ദകുമാറിനെ കോടതിയില്‍ ഹാജരാക്കും. മന്ത്രിക്കെതിരെ അപകീര്‍ത്തികരവും അശ്ലീലവുമായ ഫോണ്‍ സംഭാഷണം നടത്തി ഫെയ്‌സ്ബുക്ക് വഴിയും യൂട്യൂബ് ചാനല്‍ വഴിയും പ്രചരിപ്പിച്ചുവെന്നാണ് നന്ദകുമാറിനെതിരായ കേസ്.
നന്ദകുമാറിന്റെ സമൂഹമാധ്യമങ്ങളിലെ വീഡിയോ പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം ഇയാളുടെ ഓഫിസിലെത്തിയാണ് അറസ്റ്റു ചെയ്തത്. ജാമ്യമില്ലാ വകുപ്പുകളാണ് നന്ദകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us