കെഎഎസ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളം നിശ്ചയിച്ചു: 81,800 രൂപ

New Update

publive-image

തിരുവനന്തപുരം: കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സര്‍വീസ് ജൂനിയര്‍ ടൈംസ് സ്‌കെ‌യിൽ ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിശ്ചയിച്ചു. ബുധനാഴ്‌ച ചേർന്ന മന്ത്രിസഭായോഗത്തിലാണ്‌ തീരുമാനം. 81,800 രൂപ ആയിരിക്കും അടിസ്ഥാന ശമ്പളം. അനുവദനീയമായ ഡി എ, എച്ച്ആര്‍എ എന്നിവയും 10% ഗ്രേഡ് പേയും അനുവദിക്കും.

Advertisment

ട്രെയിനിംഗ് കാലയളവിൽ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ച 81,800 രൂപ കൺസോളിഡേറ്റഡ് തുകയായി അനുവദിക്കും. മുൻസർവ്വീസിൽ നിന്നും കെ.എ.എസിൽ പ്രവേശിക്കുന്നവർക്ക് പരിശീലന കാലയളവിൽ അവർക്ക് അവസാനം ലഭിച്ച ശമ്പളമോ 81,800 രൂപയോ ഏതാണ് കൂടുതൽ അത് അനുവദിക്കും.

Advertisment