25
Tuesday January 2022
കേരളം

സംസ്ഥാനത്തെ റെയില്‍ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും റെയില്‍വേ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ത്രികക്ഷി ധാരണ ഒപ്പിടാന്‍ തീരുമാനം: മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഇങ്ങനെ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, December 1, 2021

തിരുവനന്തപുരം: കേരളത്തിലെ റെയില്‍ മേല്‍പ്പാലങ്ങളുടെ/അടിപ്പാലങ്ങളുടെ നിര്‍മ്മാണത്തിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും റെയില്‍വേ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ത്രികക്ഷി ധാരണ ഒപ്പിടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

സംസ്ഥാനത്ത് 428 ലെവല്‍ ക്രോസുകളാണുള്ളത്. അതില്‍ 143 എണ്ണത്തിലാണ് ഗതാഗതം കൂടുതൽ. ഈ ലെവല്‍ ക്രോസുകളുടെ എണ്ണം കുറച്ചു ഓവര്‍ ബ്രിഡ്ജുകളും അണ്ടര്‍ ബ്രിഡ്ജുകളും നിര്‍മ്മിക്കുന്നതിനാണ് ധാരണാപത്രം. ഇതിന്‍റെ ഭാഗമായി ഏറ്റെടുക്കേണ്ട മേല്‍പ്പാലങ്ങളുടെയും അടിപ്പാലങ്ങളുടെയും ലിസ്റ്റ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കും. ധാരണാപത്രം ഒപ്പിട്ട് ഒരു മാസത്തിനകം പട്ടിക കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രാലയത്തിന് കൈമാറും.

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് (ജൂനിയര്‍ ടൈംസ് സ്കെയില്‍) ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മന്ത്രിസഭായോഗം നിശ്ചയിച്ചു. അടിസ്ഥാന ശമ്പളം 81,800 രൂപ (ഫിക്സഡ്) ആയിരിക്കും. അനുവദനീയമായ ഡി.എ., എച്ച്.ആര്‍.എ. എന്നിവയും 10% ഗ്രേഡ് പേയും അനുവദിക്കും. ട്രെയിനിംഗ് കാലയളവില്‍ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ച 81,800 രൂപ കണ്‍സോളിഡേറ്റഡ് തുകയായി അനുവദിക്കും.

മുന്‍സര്‍വ്വീസില്‍ നിന്നും കെ.എ.എസില്‍ പ്രവേശിക്കുന്നവര്‍ക്ക് പരിശീലന കാലയളവില്‍ അവര്‍ക്ക് അവസാനം ലഭിച്ച ശമ്പളമോ 81,800 രൂപയോ ഏതാണ് കൂടുതല്‍ അത് അനുവദിക്കും. ട്രെയിനിംഗ് പൂര്‍ത്തിയായി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ മുന്‍സര്‍വ്വീസില്‍ നിന്നും വിടുതല്‍ ചെയ്തുവരുന്ന ജീവനക്കാര്‍ പ്രസ്തുത തീയതിയില്‍ ലഭിച്ചിരുന്ന അടിസ്ഥാന ശമ്പളം ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന ശമ്പളത്തെക്കേള്‍ കൂടുതലാണെങ്കില്‍ കൂടുതലുള്ള ശമ്പളം അനുവദിക്കും.

18 മാസത്തെ പരിശീലനമാണ് ഉണ്ടാവുക. ഒരു വര്‍ഷം പ്രീ-സര്‍വ്വീസ് പരിശീലനവും സര്‍വ്വീസില്‍ പ്രവേശിച്ച് പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് 6 മാസത്തെ പരിശീലനവും ഉണ്ടാവും.

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ അറക്കളം വില്ലേജില്‍ ഐക്യമലയരയ മഹാസഭയുടെ വിദ്യാഭ്യാസ ഏജന്‍സിയായ മലയരയ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന് കീഴില്‍ 2021-2022 അധ്യയന വര്‍ഷം പുതിയ എയ്ഡഡ് കോളേജ് തുടങ്ങുന്നതിന് അനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ബി.എ. എക്കണോമിക്സ്, ബി.എസ്.സി. ഫുഡ് സയന്‍സ് & ക്വാളിറ്റി കണ്‍ട്രോള്‍ എന്നീ കോഴ്സുകളാണ് ഉണ്ടാവുക. ട്രൈബല്‍ ആര്‍ട്സ് & സയന്‍സ് കോളേജ്, നാടുകാണി എന്ന പേരിലാവും കോളേജ്.

സംസ്ഥാന ഭക്ഷ്യ കമ്മീഷനില്‍ പൊതുവിഭാഗത്തില്‍ നിലവിലുള്ള അംഗത്തിന്‍റെ ഒഴിവിലേയ്ക്ക് സബിദ ബീഗത്തെ മന്ത്രിസഭായോഗം നിയമിച്ചു. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ജീവനക്കാര്‍ക്ക് 10-ാം ശമ്പള പരിഷ്ക്കരണം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 9-ാം ശമ്പള പരിഷ്ക്കരണം അനുവദിച്ച നടപടി സാധൂകരിക്കും.

മത്സ്യഫെഡില്‍ ഒരു ഡെപ്യൂട്ടി മാനേജര്‍ (ഐടി)തസ്തിക സൃഷ്ടിക്കും. കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്‍റ് മാനേജര്‍ (ഐടി)യെ നിയമിക്കുന്നതിനും അനുമതി നല്‍കി. സ്പൈനല്‍ മസ്കുലര്‍ അട്രോഫി രോഗം ബാധിച്ച് ചികിത്സയിലായ പ്രീതു ജയപ്രകാശിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 5 ലക്ഷം രൂപ ധനസഹായം മന്ത്രിസഭായോഗം അനുവദിച്ചു.

More News

മണ്ണാർക്കാട്: പ്രണവ്‌ മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’ പ്രേക്ഷക ഹൃദയം കീഴടക്കുന്നു. വീടു വിട്ടു പഠിക്കാനായി പോകുന്നവരുടെ ഹൃദയമാണിത്. പഴയ കാലത്തിന്റെ ഓർമകളും, വേദനകളും,സന്തോഷവും, കണ്ണീരും, കളിചിരികളുമെല്ലാം ഹൃദയത്തിൽ സൂക്ഷിക്കുന്ന ഓരോരുത്തരുടെയും ഹൃദയമാണ്. ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ള,പ്രണയം നഷ്ടപ്പെട്ടിട്ടുള്ള,വീണ്ടും പ്രണയിച്ചിട്ടുള്ള എല്ലാവരുടെയും ഹൃദയമാണ്. ആരും നഷ്ടപ്പെടുത്തേണ്ടാത്ത,ആർക്കും നഷ്ടപ്പെടേണ്ടാത്ത,നഷ്ടപ്പെട്ടാലും തിരിച്ചു കിട്ടണമെന്ന് തോന്നുന്ന ഹൃദയമാണ്. എല്ലാ മേഖലയിലും സിനിമ മികച്ചു നിന്നുവെന്നാണ് ചിത്രം കണ്ട യുവജനങ്ങളുടെ പ്രതികരണം. ഹൃദയം സിനിമയുടെ പ്രധാന ആകർഷണം ചിത്രത്തിലെ ഗാനങ്ങൾ […]

ഡല്‍ഹി: റിപ്പബ്ലിക് ദിനം ഇന്ത്യൻ പൗരന്മാർക്ക് അഭിമാനത്തിന്റെ ദിനമാണ്. വരാനിരിക്കുന്ന തലമുറകളുടെ സ്വതന്ത്രമായ ഭാവിക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച മഹത്തായ സ്വാതന്ത്ര്യ സമര സേനാനികളുടെയും നേതാക്കളുടെയും ത്യാഗങ്ങളെ സ്മരിക്കുന്ന ദിനമാണിത്. അത്തരം ത്യാഗങ്ങളിൽ നാം അഭിമാനിക്കുകയും നമ്മുടെ സ്വാതന്ത്ര്യം ശരിയായി ഉപയോഗിക്കുകയും വേണം. കാരണം സ്വാതന്ത്ര്യം ഒരിക്കലും നൽകില്ല, അത് എടുക്കപ്പെടുന്നു. ഈ റിപ്പബ്ലിക് ദിനത്തിൽ വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലും ഇത്തരം സന്ദേശങ്ങൾ അയച്ചുകൊണ്ട് നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അഭിനന്ദിക്കാം. 1. നമ്മുടെ രാജ്യം ലോകത്തിലെ ഏറ്റവും മഹത്തായ […]

കൊച്ചി: വാദ്ധ്വാനി ഫൗണ്ടേഷനും ദേശീയ സംരംഭക നെറ്റ്‌വർക്കും (എന്‍ഇഎന്‍) വാദ്ധ്വാനി ടേക്ക്ഓഫ് പരിപാടി പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും ആഗോള സാങ്കേതിക നവീകരണത്തിന്റെയും സംരംഭകത്വത്തിന്റെയും കേന്ദ്രമായ സിലിക്കണ്‍ വാലിയിലേയ്ക്ക് സൗജന്യ യാത്ര ഒരുക്കുന്ന പരിപാടിയാണ് വാദ്ധ്വാനി ടേക്ക്ഓഫ്. ആഗോള സംരംഭകരുമായുള്ള നെറ്റ്വര്‍ക്കിംഗ് എക്സ്പോഷര്‍, ബിസിനസ് ലീഡേഴ്‌സിന്റെയും സംംരംഭകരുടെയും മെന്റര്‍ഷിപ്പ്, നിക്ഷേപകര്‍ക്കുമുമ്പില്‍ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള സുവര്‍ണ്ണാവസരം എന്നിവയിലൂടെ സിലിക്കണ്‍ വാലിയിലെ പ്രസിദ്ധമായ സംരംഭകത്വ വ്യവസ്ഥയെ അടുത്തറിയാന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വാദ്ധ്വാനി ടേക്ക്ഓഫ് പ്രോഗ്രാം അവസരം നല്‍കുന്നു. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം […]

കാമറൂണ്‍:  കാമറൂണിൽ ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫുട്ബോൾ ടൂർണമെന്റിനിടെയാണ് സംഭവം. സ്‌റ്റേഡിയത്തിന് പുറത്തുള്ള പ്രവേശന കവാടത്തിൽ പെട്ടെന്ന് തിക്കിലും തിരക്കും ഉണ്ടായതായാണ് ഏറ്റവും പുതിയ വിവരം. ഈ അപകടത്തിൽ ഇതുവരെ 6 പേർ മരിച്ചു. അതേ സമയം അപകടത്തിൽ 40ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. BREAKING: Number of footballsupporters feared dead afterstampede during AFCON match pic.twitter.com/2VD6n58xJ1 […]

ആലപ്പുഴ: പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പും പൊതുയോഗവും മാറ്റിവെച്ചു. അടുത്ത മാസം അഞ്ചിന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വെച്ചതായി ചീഫ് റിട്ടേണിംഗ് ഓഫീസര്‍ ബി.ജി.ഹരീന്ദ്രനാഥ് അറിയിച്ചു. എസ് എന്‍ ഡി പി യോഗം തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയതോടെ മുഴുവന്‍ സ്ഥിരാംഗങ്ങള്‍ക്കും പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കാന്‍ ഇനി മുതല്‍ വോട്ടുചെയ്യാം. നിലവില്‍ ഇരുനൂറ് അംഗങ്ങള്‍ക്ക് ഒരാളെന്ന നിലയ്ക്കായിരുന്നു പ്രാതിനിധ്യവോട്ടവകാശമുള്ളത്. ഒരു ശാഖയില്‍ 600 […]

വാരാണസി: നിയമസഭാ തിരഞ്ഞെടുപ്പ്‌ കണക്കിലെടുത്ത് കന്റോൺമെന്റ് ഏരിയയിലെ ഹോട്ടൽ ഡി പാരീസിൽ ബിജെപിയുടെ മീഡിയ സെന്റർ നിർമ്മിക്കുന്നു. മീഡിയ സെന്ററിന്റെ ഒരുക്കങ്ങൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ്, അത്യാധുനിക സൗകര്യങ്ങളുള്ള ഈ മീഡിയ സെന്ററിൽ ഒരു സ്റ്റുഡിയോയും നിർമ്മിക്കുന്നു. തിങ്കളാഴ്ച ബിജെപി കാശി മേഖലാ പ്രസിഡന്റ് മഹേഷ് ചന്ദ് ശ്രീവാസ്തവ, ദേശീയ വക്താവ് കെകെ ശർമ എന്നിവർ മീഡിയ സെന്റർ പരിശോധിച്ച് പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി. കൊറോണ കാരണം എല്ലാ നിയന്ത്രണങ്ങൾക്കും നടുവിലാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് […]

കൊച്ചി: നോവോ നോര്‍ഡിസ്‌ക് ഇന്ത്യ ടൈപ്പ് 2 പ്രമേഹ നിയന്ത്രണത്തിനായി ലോകത്തിലെ തന്നെ ആദ്യത്തെ ഓറല്‍ സെമാഗ്ലൂറ്റൈഡ് പുറത്തിറക്കി. ഇതാദ്യമായാണ് ടൈപ്പ് 2 പ്രമേഹത്തിന് കുത്തിവയ്പ്പില്ലാതെ ഗുളികപോലെ കഴിക്കാവുന്ന ഒരു ഫോര്‍മുലേഷന്‍ വികസിപ്പിച്ചെടുത്തത്. ഓറല്‍ സെമാഗ്ലൂറ്റൈഡ് എന്നത് ജിഎല്‍പി-1 ആര്‍എ സെമാഗ്ലൂറ്റൈഡിന്റെ ഒരു കോ-ഫോര്‍മുലേഷനാണ്. നോവോ നോര്‍ഡിസ്‌കിന്റെ 15 വര്‍ഷത്തെ തുടര്‍ച്ചയായ ഗവേഷണത്തിന്റെ ഭാഗമായാണ് സെമാഗ്ലൂറ്റൈഡിന്റെ കഴിക്കാവുന്ന രീതിയിലുള്ള മരുന്നിന്റെ രൂപീകരണം സാധ്യമായത്. ഇതിന് 2020ലെ മികച്ച ബയോടെക് നവീകരണത്തിനുള്ള വ്യവസായത്തിലെ അവാര്‍ഡായ പ്രിക്‌സ് ഗാലിയണ്‍ അവാര്‍ഡ് […]

എനിക്ക് ചുറ്റും നോക്കുമ്പോൾ, ഇന്ന് നമ്മുടെ ലോകത്ത് എത്രമാത്രം പുതുമകൾ നിലനിൽക്കുന്നുവെന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തുന്നു. എന്നിട്ടും ഞാൻ ഏറ്റവും കൂടുതൽ ആവേശഭരിതനാകുന്നത് സ്മാർട്ട്ഫോണിന്റെ പരിണാമത്തെക്കുറിച്ചാണ്. സ്മാർട്ട്ഫോൺ അനന്തമായ പുരോഗതിയിലേക്കുള്ള ഒരു പോർട്ടലാണ്. സാംസംഗിൽ, ഞങ്ങൾ ഒരിക്കലും അക്കാര്യം നിസാരമായി എടുത്തിട്ടില്ല. അതുകൊണ്ടാണ് ഒരു സ്മാർട്ട്‌ഫോണിന് എന്തുചെയ്യാൻ കഴിയും എന്നതിന്റെ പരിധികൾ ലംഘിക്കാൻ ഞങ്ങൾ നിരന്തരം സ്വയം പ്രേരിപ്പിക്കുന്നത്. സാംസംഗ് ഗാലക്സസി ഉപകരണങ്ങളുടെ ഓരോ പുതിയ പരിണാമത്തിലും, മുഴുവൻ മൊബൈൽ വിഭാഗത്തെയും പുനർ നിർവചിക്കുന്ന ഫീച്ചറുകൾ ഞങ്ങൾ […]

ലോകായുക്തയില്‍ നിന്നു കനത്ത തിരിച്ചടി ഉണ്ടാകുമെന്നു ഭയന്നാണ് സര്‍ക്കാര്‍ ലോകായുക്തയുടെ ചിറകരിയുന്നതെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലോകായുക്തയുടെ ആവശ്യകതപോലും ഇല്ലാതാക്കുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണം. സര്‍ക്കാരിന്റെ പല വഴിവിട്ട ഇടപാടുകളും ലോകായുക്തയുടെ പരിഗണനയിലാണ്. കെ റെയില്‍ പോലുള്ള ജനവിരുദ്ധ പദ്ധതികളെക്കുറിച്ചും ലോകായുക്തയ്ക്ക് പരാതി കിട്ടിയിട്ടുണ്ട്. ഇതില്‍ തിരിച്ചടി ഉണ്ടാകുമോയെന്ന ഭയമാണ് സര്‍ക്കാരിനെ അടിയന്തര ഭേദഗതിക്ക് പ്രേരിപ്പിച്ചത്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തനിക്കെതിരേ നിരവധി പരാതികള്‍ ലോകായുക്തയുടെ മുന്നില്‍ വന്നിരുന്നു. മടയില്‍ കനമില്ലാത്തതിനാല്‍ ആ പരാതികളെ നിയമനടപടികളിലൂടെയാണു […]

error: Content is protected !!