പാലായിൽ വനിതാ ഗുമസ്തക്കെതിരെ കയ്യേറ്റശ്രമം; സംഭവം വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട നോട്ടീസ് നേരിട്ട് നല്‍കാനെത്തിയപ്പോള്‍

New Update

publive-image

കോട്ടയം: പാലായില്‍ വക്കീല്‍ ഗുമസ്തയ്ക്കുനേരെ കൈയ്യേറ്റ ശ്രമം. വിവാഹമോചന കേസുമായി ബന്ധപ്പെട്ടാണ് സംഭവം. പെൺ വീട്ടുകാർക്ക് കോടതി നിർദ്ദേശം കൈമാറാൻ എത്തിയപ്പോഴാണ് ആക്രമിക്കാൻ ശ്രമം. യുവതിയുടെ പിതാവും സഹോദരനുമാണ് കയ്യേറ്റം നടത്തിയത്.

Advertisment

പൂഞ്ഞാർ സ്വദേശിനിയുടെയും തലയോലപ്പറമ്പ് സ്വദേശിയുടേയും വിവാഹ മോചനക്കേസിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചയോടെ പെണ്‍വീട്ടുകാര്‍ക്ക് നോട്ടീസ് നല്‍കാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. കേസില്‍ ഹാജരാകുന്നതിനായി യുവതിയുടെ വീട്ടുകാര്‍ക്ക് കോടതി നേരത്തെ നിരവധി തവണ നോട്ടീസ് നല്‍കിയെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല. ഇതേതുടര്‍ന്ന് നോട്ടീസ് നേരിട്ട് കൈമാറാനാണ് ഗുമസ്ത യുവതിയുടെ വീട്ടിലെത്തിയത്.

പാലാ കുടുംബ കോടതി ഗുമസ്ത റിൻസിക്ക് നേരെയാണ് കയ്യേറ്റശ്രമം ഉണ്ടായത്. തലയോലപ്പറമ്പ് സ്വദേശിയായ യുവാവും പൂഞ്ഞാർ സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹമോചന കേസ് പാലാ കുടുംബ കോടതിയിലാണ്.

യുവതിയുടെ അച്ഛന്‍ ജെയിംസ് കല്ലുകൊണ്ട് ഗുമസ്തയെ അടിക്കാനും പിടിച്ചുവയ്ക്കാനും ശ്രമിച്ചു. സഹോദരനും ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചു. കാറിലുണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വിവാഹമോചന കേസിൽ കക്ഷിയായ പൂഞ്ഞാർ സ്വദേശിനിയായ യുവതി ജർമനിയിൽ നഴ്സാണ്.

Advertisment