New Update
Advertisment
പത്തനംതിട്ട: തിരുവല്ലയിലെ സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തിൽ പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പോലീസ് എഫ്ഐആർ. സന്ദീപിനെ ആക്രമിച്ചത് കൊല്ലാൻ വേണ്ടി തന്നെ ആണെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു.
പ്രതികൾക്കു സന്ദീപിനോടു മുൻവൈരാഗ്യമുണ്ടായിരുന്നതായും പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു. മുൻവൈരാഗ്യത്തിന്റെ കാരണം എഫ്ഐആറിൽ വ്യക്തമാക്കിയിട്ടില്ല. കൊലപാതകം, വധഭീഷണി, അന്യായമായി സംഘംചേരൽ ഉൾപ്പെടെ എട്ട് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.