Advertisment

കോവിഡ് കേസുകളും മരണനിരക്കും വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി കേന്ദ്രം; കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് കത്തയച്ചു

New Update

publive-image

ന്യൂഡൽഹി: പ്രതിദിന കോവിഡ് കേസുകളും മരണനിരക്കും വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി കേന്ദ്രസർക്കാർ കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് കത്തയച്ചു. കേരളത്തിനു പുറമേ ഒഡീഷ, കർണാടക, തമിഴ്‌നാട്, മിസോറം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരിനുമാണ് കത്തയച്ചത്.

കഴിഞ്ഞ മാസത്തെ കൊവിഡ് ബാധിതരില്‍ 55% വും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്രം വ്യക്തമാക്കി. മരണനിരക്കും രോഗവ്യാപനവും പിടിച്ചുനിര്‍ത്തണമെന്ന് സംസ്ഥാനത്തിന് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ കൊവിഡ് മരണം കൂടിയെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Advertisment