വർഗീയതയിൽ അഭിരമിക്കുന്നവരാണ് ആർഎസ്എസുകാർ, സംഘടന വളരാൻ വർഗീയ കലാപങ്ങളെ ആശ്രയിക്കുന്നവരാണ് അവർ; തലശ്ശേരിയില്‍ ആര്‍എസ്എസ് ഉയര്‍ത്തിയത് കേരളത്തില്‍ കേള്‍ക്കരുതാത്ത മുദ്രാവാക്യം-മുഖ്യമന്ത്രി

New Update

publive-image

Advertisment

ആലപ്പുഴ: ആര്‍എസ്എസിനെതിരെയും സംഘപരിവാറിനെതിരെയും രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തലശ്ശേരിയില്‍ സംഘപരിവാര്‍ ഉയര്‍ത്തിയത് കേരളത്തില്‍ കേള്‍ക്കരുതാത്ത മുദ്രവാക്യമാണ്. അത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വർഗീയതയിൽ അഭിരമിക്കുന്നവരാണ് ആർഎസ്എസുകാർ, സംഘടന വളരാൻ വർഗീയ കലാപങ്ങളെ ആശ്രയിക്കുന്നവരാണ് അവർ. കേരളത്തിൽ ഇത് നടക്കാത്തത് ഈ നാടിന്റെ പ്രത്യേകത കൊണ്ടാണെന്ന് മുഖ്യമന്ത്രി പറ‌ഞ്ഞു.

ആലപ്പുഴയില്‍ പി.കൃഷ്ണപിള്ള സ്മാരക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്ത്യ–പാക്ക് ക്രിക്കറ്റില്‍ ഇന്ത്യ തോറ്റാല്‍ അതും ആർഎസ്എസ് വര്‍ഗീയപ്രാചരണത്തിന് ഉപയോഗിക്കുന്നു. സംഘപരിവാര്‍ പറയുന്നത് കോണ്‍ഗ്രസ് അതേപടി ആവര്‍ത്തിക്കുന്നുവെന്നും പിണറായി ആലപ്പുഴയില്‍ പറഞ്ഞു.

'തലശ്ശേരിയില്‍ ഒരു പ്രകടനം ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടന്നു. നമ്മുടെ കേരളത്തില്‍ നമുക്ക് കേള്‍ക്കാന്‍ കഴിയാത്ത മുദ്രാവാക്യങ്ങള്‍ കഴിഞ്ഞു. എന്താണ് ഇതിന്റെ ഉദ്ദേശ്യം. ഇത്തരമൊരു ചിന്ത ആളുകളുടെ മനസ്സിലേക്ക് കടത്തിവിടുകയാണ്. നമ്മള്‍ ഇടുന്ന വസ്ത്രത്തിന് നേരെയും കഴിക്കുന്ന ഭക്ഷണത്തിന് നേരെയും കടന്നാക്രമണം നടത്താനാണ് ശ്രമിക്കുന്നത്' മുഖ്യമന്ത്രി പറഞ്ഞു.

Advertisment