പാർട്ടിയാണ് വലുത് , വ്യക്തിയല്ല എന്നത് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ കോൺഗ്രസ്സിന്റെ ഉജ്വലമായ വിജയത്തോടെ ഒന്നുകൂടി തെളിയിക്കപ്പെട്ടിരിക്കുന്നു-വി.ഡി. സതീശന്‍

New Update

publive-image

Advertisment

തിരുവനന്തപുരം: പാർട്ടിയാണ് വലുത് , വ്യക്തിയല്ല എന്നത് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ കോൺഗ്രസ്സിന്റെ ഉജ്വലമായ വിജയത്തോടെ ഒന്നുകൂടി തെളിയിക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

പൊതുസമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യതയും, ജനസമ്മതിയും കോൺഗ്രസ് എന്ന പ്രസ്ഥാനത്തോട് ചേർന്നു നിൽക്കുന്നത് കൊണ്ടാണെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകണം.

അതോടൊപ്പം നമ്മൾ ഒരുമിച്ച്, ഒറ്റമനസ്സായി അക്ഷീണം പരിശ്രമിച്ചാൽ ജനമനസ്സുകളിലെ അംഗീകാരവും, വിജയവും നമ്മുടെ പ്രസ്ഥാനത്തിന് കൈവരും എന്നതിന്റെ നേർച്ചിത്രം കൂടിയാകുന്നു തലശ്ശേരിയിലെ തിരഞ്ഞെടുപ്പ് വിജയം.

വീഴ്ചകളിൽ നിന്ന് പാഠങ്ങൾ പഠിച്ച് പാർട്ടി മുന്നോട്ടു പോകുമ്പോൾ ഊർജ്ജമാകുന്നത് പ്രവർത്തകർ പൊരുതി നേടിയ ഇത്തരം വിജയങ്ങളാണ്. കെ പി സി സി പ്രസിഡണ്ട് കെ.സുധാകരനും, കണ്ണൂർ ഡി സി സി ക്കും പൊരുതി നേടിയ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ നേരുന്നതായും സതീശന്‍ പറഞ്ഞു.

Advertisment