മൊഫിയ പർവീണിന്റെ ആത്മഹത്യ; സംഭവത്തിൽ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

New Update

publive-image

കൊച്ചി: നിയമ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുകന്നത്. മൊഫിയയുടെ ഭർത്താവ് സുഹൈൽ, ഭർതൃമാതാവ് റുഖിയ, പിതാവ് യൂസഫ് എന്നിവരാണ് കേസിൽ റിമാൻഡിൽ കഴിയുന്നത്.

Advertisment

ഐപിസി 304(ബി), 498(എ), 306, 34 എന്നീ വകുപ്പുകൾ പ്രകാരം സ്ത്രീധന മരണം, ആത്മഹത്യാപ്രേരണ, വിവാഹിതയ്‌ക്കെതിരെുള്ള ക്രൂരത തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മൊഫിയയുടെ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു.

ഭർതൃവീട്ടിലെ പീഡനത്തെ തുടർന്നും പോലീസിന്റെ പെരുമാറ്റത്തെ തുടർന്നുമാണ് മൊഫിയ ആത്മഹത്യ ചെയ്തത്. കുറ്റപത്രത്തിൽ മുൻ സിഐ സുധീറിന്റെ പേരും പരാമർശിക്കുന്നുണ്ട്. സുധീറിന്റെ പെരുമാറ്റം മൊഫിയയെ മാനസികമായി വിഷമിപ്പിച്ചുവെന്നാണ് കുറ്റപത്രത്തിലുള്ളത്. സ്റ്റേഷനിൽ നിന്നും വീട്ടിൽ തിരികെ എത്തിയ ഉടനെയാണ് മൊഫിയ ആത്മഹത്യ ചെയ്തത്.

Advertisment