/sathyam/media/post_attachments/oVyBS5ZjYyrbfFYxYWOs.jpg)
തൃശൂര്‍: സി.പിഎം പുറത്താക്കുന്നവര്‍ക്ക് സി.പി.ഐ താവളമാകുന്നുവെന്ന എം.വി.ജയരാജന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐ വിട്ടവരാണ് സി.പി.എം ഉണ്ടാക്കിയതെന്ന് എം.വി ജയരാജന്‍ മറന്നു. ജയരാജന്റെ പ്രസ്താവന ഗൗരവമായി എടുക്കുന്നില്ല. ആളുകള്‍ പാര്‍ട്ടി മാറുന്നത് സാധാരണകാര്യമാണെന്നും മുന്നണി മര്യാദയുടെ ലംഘനമല്ലെന്നും കാനം പറഞ്ഞു.