/sathyam/media/post_attachments/a1NAbRvGQceBmFoi56q2.jpg)
ന്യൂഡല്‍ഹി: കേരള പ്രദേശ് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റായി അഡ്വ. ജെബി മേത്തറെ തിരഞ്ഞെടുത്തു. ലതികാ സുഭാഷ് പദവിയൊഴിഞ്ഞ് 10 മാസത്തിനുശേഷമാണ് സംസ്ഥാന മഹിളാ കോണ്‍ഗ്രസിന് പുതിയ അധ്യക്ഷയെ തിരഞ്ഞെടുക്കുന്നത്.
കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് ഇന്ദിരാ ഭവനു മുന്നിൽ തല മൊട്ടയടിച്ച് പ്രതിഷേധിച്ചായിരുന്നു മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്ന ലതിക സുഭാഷ് കോൺഗ്രസ് വിട്ടത്. പിന്നീട് നിയമസഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിച്ച ഇവർ മെയ് അവസാന വാരം എന്‍സിപിയില്‍ ചേര്‍ന്നു.