മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രിയുടെ ഇടപെടലിനായി  ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ്  കവാടത്തില്‍ ധര്‍ണ്ണ

New Update

publive-image

Advertisment

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്  പ്രധാനമന്ത്രിയുടെ അടിയന്തിര  ഇടപെടല്‍ ആവശ്യപ്പെട്ട്  കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എം പി യും തോമസ് ചാഴികാടന്‍ എം.പിയും   പാര്‍ലമെന്റ് കവാടത്തില്‍ ധര്‍ണ്ണ നടത്തി.

മുന്നറിയിപ്പില്ലാതെ അര്‍ധരാത്രിയില്‍  വെള്ളം തുറന്നു വിടുന്നത് ഒഴിവാക്കണമെന്ന് നിരവധി തവണ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടും ചെവിക്കൊള്ളാത്തത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. ഒരു വശത്ത് ജലബോംബും മറുവശത്ത് പ്രളയഭീതിയിലുമാണ് ജനങ്ങള്‍.

മുല്ലപ്പെരിയാര്‍ വിഷയം ഒരു അന്തര്‍സംസ്ഥാന വിഷയമായ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും ഇടപെടണം. മുല്ലപ്പെരിയാര്‍ വിഷയം കേരളത്തിന്റെ ഒരു മനുഷ്യാവകാശ പ്രശ്‌നമായി മാറിയിട്ടും കേന്ദ്ര സര്‍ക്കാര്‍ മൗനം പുലര്‍ത്തുന്നത്  കേരള ജനതയോടുളള വിവേചനമാണെന്നും ജോസ് കെ.മാണി പറഞ്ഞു.

ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിന്റെ നിരന്തര സമ്മര്‍ദ്ദങ്ങള്‍ തമിഴ്‌നാട് കണ്ടില്ലെന്ന്  നടിക്കുകയാണെന്ന്  ജോസ് കെ മാണിയും തോമസ് ചാഴികാടനും പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ നേരില്‍ കാണുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും ജോസ് കെ.മാണി പറഞ്ഞു.

Advertisment