മുസ്ലീംലീഗ് ഒരു രാഷ്ട്രീയപാർടിയാണോ മത സംഘടനയാണോ എന്നത് ലീഗ് തീരുമാനിക്കണം; ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെയാകെ അട്ടിപ്പേറവകാശം ഞങ്ങൾക്കാണെന്നു പറഞ്ഞു വന്നാൽ അത് അംഗീകരിക്കില്ല-മുഖ്യമന്ത്രി

New Update

publive-image

Advertisment

കണ്ണൂർ: വഖഫ് ബോർഡിലെ പി എസ് സി നിയമന വിവാദത്തിൽ മുസ്ലിം ലീഗിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

വഖഫ് ബോർഡിലെ പിഎസ്‌സി നിയമനം വഖഫ് ബോർഡിന്റെ തീരുമാനമാണ്. വഖഫ് ബിൽ സഭയിൽ വന്നപ്പോൾ പിഎസ്‌സി നിയമനത്തെ അനുകൂലിച്ച മുസ്ലീം ലീഗ് ഇപ്പോൾ ഇതൊരു വൈകാരിക വിഷയമാക്കുന്നു. മുസ്ലീംലീഗ് ഒരു രാഷ്ട്രീയപാർടിയാണോ മത സംഘടനയാണോ എന്നത് ലീഗ് തീരുമാനിക്കണം. വഖഫ് വിഷയത്തിൽ സർക്കാർ നിലപാട് നേരത്തെ വ്യകതമാക്കിയതാണ്, സർക്കാരിന് ഈ വിഷയത്തിൽ പിടിവാശിയോ നിർബന്ധമോ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മത സംഘടനാ നേതാക്കളോട് ഈ വിഷയം ചർച്ച ചെയ്തതാണ്. ലീഗ് ഒരു രാഷ്ട്രീയ പാർടിയാണ്. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെയാകെ അട്ടിപ്പേറവകാശം ഞങ്ങൾക്കാണ് എന്ന് പറഞ്ഞു വന്നാൽ അത് അംഗീകരിക്കാൻ ഞങ്ങൾ തയ്യാറല്ല. ചർച്ച ചെയ്യേണ്ടവരുമായി ചർച്ച ചെയ്ത് പരിഹാരം കാണും. അവർക്ക് ഇതിൽ കൃത്യമായ ബോധ്യമുണ്ട്. എന്നാൽ ലീഗിന്റെ ബോധ്യം ആര് പരിഗണിക്കുന്നു. ലീഗിന് ചെയ്യാനുള്ളത് ചെയ്യൂ, ഞങ്ങൾക്കതിൽ പ്രശ്നമില്ല, മുഖ്യമന്ത്രി പറഞ്ഞു.

Advertisment