/sathyam/media/post_attachments/Kuf8uLvasu9gbDVUQFFm.jpg)
തിരുവനന്തപുരം: മുസ്ലീംലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളാണെന്നും മുസ്ലീം ലീഗ് മത പാർട്ടിയാണെന്നതിന്റെ പരസ്യ പ്രസ്താവനയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് കണ്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ലീഗിന്റെ ഈ നീക്കം അപകടകരമാണ്. അപകടകരമായ ഇത്തരം നീക്കങ്ങളിൽ നിന്ന് ലീഗ് പിന്തിരിയണം. മുസ്ലീംലീഗ് നേതൃത്വം അണികളിൽ പരിഭ്രാന്തി പരത്താൻ ശ്രമിക്കുകയാണ്, എന്നാൽ ലീഗിന്റെ ഇത്തരം നീക്കങ്ങൾ വിലപ്പോവില്ല. സാമുദായിക കലാപത്തിലേക്ക് കേരളത്തെ നയിക്കാനാണ് മുസ്ലീംലീഗിന്റെ ശ്രമം. സംസ്ഥാനത്ത് മുസ്ലീം ലീഗ് വളരുകയല്ല തകരുകയാണെന്നും കോടിയേരി പറഞ്ഞു.