/sathyam/media/post_attachments/zqA8AEtZX66nKNYjSfFE.jpg)
കോഴിക്കോട്: കോഴിക്കോട് വഖഫ് സംരക്ഷണ റാലിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും ഭാര്യ വീണയ്ക്കുമെതിരേ നടത്തിയ വിവാദ പ്രസ്താവനയില്‍ ലീഗ് നേതാവിനെതിരെ കേസ്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിക്കെതിരെയാണ് കോഴിക്കോട് വെള്ളയിൽ പൊലീസ് കേസെടുത്തത്.
പരപ്പനങ്ങാടി സ്വദേശി മുജീബിന്റ പരാതിയിലാണ് കോഴിക്കോട് വെളളയില്‍ പൊലീസിന്റെ നടപടി. മന്ത്രി മുഹമ്മദ് റിയാസിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രസ്താവനയും റാലിയിൽ ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി നടത്തിയിരുന്നു.