ആലുവ: മൊഫിയ പർവീൻ ആത്മഹത്യ ചെയ്​ത സംഭവത്തിൽ പൊലീസിനെതിരെ സമരം നടത്തിയതിന് അറസ്‌റ്റിലായ കോൺഗ്രസ് പ്രവർത്തകർക്കെതിരെ തീവ്രവാദി ആരോപണം ഉന്നയിച്ച ആലുവ പൊലീസിനെതിരെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ രംഗത്ത്. മുസ്ലിം പേരുണ്ടായാൽ തീവ്രവാദിയാക്കുന്ന മതവെറി കോൺഗ്രസ്സുകാരോട് വേണ്ടെന്ന് സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്...
ആലുവയിലെ യൂത്ത് കോൺഗ്രസ്, കെ എസ് യു നേതാക്കളുടെ പേരു കണ്ട് അവർക്ക് തീവ്രവാദി ബന്ധമുണ്ടോ എന്നന്വേഷിക്കണമെന്ന് റിമാൻഡ് റിപ്പോർട്ടിൽ എഴുതിവെച്ച പോലീസ് ഉദ്യോഗസ്ഥരോട്,
"മുസ്ലിം പേരുണ്ടായാൽ തീവ്രവാദിയാക്കുന്ന നിൻ്റെയൊക്കെ മതവെറി, ഞങ്ങൾ കോൺഗ്രസ്സുകാരോട് വേണ്ട. ഇത് കേരളമാണ്, ഗുജറാത്തല്ല. നിങ്ങൾക്ക് ശമ്പളം തരുന്നത് ആർഎസ്എസിന്റെ നാഗ്പൂർ കാര്യാലയത്തിൽ നിന്നുമല്ല.
നിങ്ങൾ തിരുത്തും.
ഞങ്ങൾ നിങ്ങളെ തിരുത്തിച്ചിരിക്കും!