കേരള ഗവർണറെ അപമാനിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയും സർക്കാരും കേരളത്തിന് തന്നെ അപമാനകരമാണ്; ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പ്രതികരിക്കേണ്ടി വന്നത് ക്ഷമയുടെ നെല്ലിപ്പലക തകർന്നാണെന്ന് വ്യക്തം-സന്ദീപ് വാര്യര്‍

New Update

publive-image

Advertisment

തിരുവനന്തപുരം: കേരള ഗവർണറെ അപമാനിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയും സർക്കാരും കേരളത്തിന് തന്നെ അപമാനകരമാണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. വർണർ ഒരു ഭരണഘടനാ പദവിയാണ്. ആരിഫ് മുഹമ്മദ് ഖാൻ എന്ന ഗവർണർ രാജ്യമറിയുന്ന ഒരു വിദ്യാഭ്യാസ വിചക്ഷണനും നാട് ആദരിക്കുന്ന വ്യക്തിയുമാണ്.

കണ്ണൂർ, കാലടി സർവകലാശാല വിസി നിയമനങ്ങളിൽ ചാൻസലാറായ ഗവർണറെ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് അവഹേളിച്ചതിനെതിരെയും സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകൾക്കെതിരെയും ഇഷ്ടക്കാരുടെ നിയമനങ്ങൾ അനുസ്യൂതം തുടരുന്നതിനെതിരെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പ്രതികരിക്കേണ്ടി വന്നത് ക്ഷമയുടെ നെല്ലിപ്പലക തകർന്നാണെന്ന് വ്യക്തമാണെന്നും സന്ദീപ് പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ ഗുണനിലവാര തകർച്ചക്ക് കാരണം ഗവർണർ സൂചിപ്പിച്ച രാഷ്ട്രീയ അതിപ്രസരമല്ലാതെ മറ്റെന്താണ് ? തമിഴ്‌നാട്ടിലെയോ കര്ണാടകയിലേയോ ഡല്ഹിയിലെയോ യൂണിവേഴ്സിറ്റികളുടെ ഏഴയലത്തു നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരാത്തതിന് കാരണം എന്താണ് ? നമുക്ക് അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാൻ സാധിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള ഒരു ഉന്നത വിദ്യാഭ്യാസ കേന്ദ്രമെങ്കിലും കേരളത്തിന് സ്വന്തമായി ഉണ്ടോ ?

ഗവർണറുടെ പ്രതികരണം ദിശാ സൂചികയാണ് . മലയാളി ചിന്തിക്കണം . മുഖ്യമന്ത്രിയും സർക്കാരും അപമാനിച്ചത് ഗവർണറെ മാത്രമല്ല , കേരളത്തിന്റെ അക്കാദമിക മേഖലയെ മുഴുവനാണ് . മുഖ്യമന്ത്രി തിരുത്താൻ തയ്യാറാവണമെന്നും സന്ദീപ് വ്യക്തമാക്കി.

Advertisment