/sathyam/media/post_attachments/ZSSsO7vq8VTpHjZ2gfvh.jpg)
ന്യൂഡല്‍ഹി: കെ റെയില്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ റെയില്‍േവമന്ത്രി അശ്വനി വൈഷ്ണവ് യോഗം വിളിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3ന് യുഡിഎഫ് എംപിമാരുമായി റെയില്‍വേമന്ത്രി വിഷയം ചര്‍ച്ച ചെയ്യും. പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് അഭ്യര്‍ഥിച്ച് 19 എംപിമാര്‍ നിവേദനം നല്‍കിയിരുന്നു.
നിവേദനത്തില്‍ ശശി തരൂര്‍ എം.പി ഒപ്പുവെച്ചില്ല. യു.ഡി.എഫിന്റെ 18 എം.പിമാരാണ് നിവേദനത്തില്‍ ഒപ്പുവെച്ചത്. പുതുച്ചേരി എം.പി വി. വൈദ്യലിംഗവും നിവേദനത്തില്‍ ഒപ്പുവെച്ചു.
പദ്ധതി നടപ്പാക്കരുതെന്നാണ് എംപിമാരുടെ ആവശ്യം. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും പദ്ധതിയെ കൊണ്ട് കേരളത്തിന് ഉപകാരമില്ലെന്നും പദ്ധതിയുടെ ചെലവ് തുക താങ്ങാനാവില്ലെന്നും പദ്ധതി നിർത്തിവെക്കാൻ നിർദ്ദേശിക്കണമെന്നുമാണ് നിവേദനത്തിലെ ആവശ്യം.