/sathyam/media/post_attachments/Zral7PJV6J0PR0GzFYVh.jpg)
തിരുവനന്തപുരം: കൊവി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ സ്​​കൂ​ളു​ക​ളി​ൽ പൂ​ർ​ണ​തോ​തി​ലു​ള്ള അ​ധ്യ​യ​നം സാ​ധ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പരീക്ഷകളിൽ​ ഫോ​ക്ക​സ്​ ഏ​രി​യ നി​ശ്​​ച​യി​ച്ച് സർക്കാർ .എ​സ്.​എ​സ്.​എ​ൽ.​സി, ര​ണ്ടാം​വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​ക​ൾ​ക്ക്​ പാ​ഠ​ഭാ​ഗ​ത്തി​ലെ 60 ശ​ത​മാ​നമാണ് ഫോ​ക്ക​സ്​ ഏ​രി​യ. മൊ​ത്തം ചോ​ദ്യ​ങ്ങ​ളി​ൽ 70 ശ​ത​മാ​ന​വും ഫോ​ക്ക​സ്​ ഏ​രി​യ​യി​ൽ​നി​ന്ന്​ ഉ​റ​പ്പാ​ക്കും.
തെ​ര​ഞ്ഞെ​ടു​ത്ത്​ എ​ഴു​താ​നാ​യി 50 ശ​ത​മാ​നം മാ​ർ​ക്കി​നു​ള്ള ചോ​ദ്യം അ​ധി​ക​മാ​യി ന​ൽ​കും. മാ​ർ​ച്ച്​ അ​വ​സാ​ന​ത്തോ​ടെ പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​മാ​ണ്​ ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം പാ​ഠ​ഭാ​ഗ​ങ്ങ​ളി​ൽ 40 ശ​ത​മാ​ന​മാ​ണ്​ ഫോ​ക്ക​സ്​ ഏ​രി​യ​യാ​യി നി​ശ്​​ച​യി​ച്ച​ത്. ഇ​ര​ട്ടി മാ​ർ​ക്കി​നു​ള്ള ചോ​ദ്യ​ങ്ങ​ൾ ചോ​യ്​​സ്​ ആ​യും ന​ൽ​കി​യി​രു​ന്നു.
ഇ​ത്ത​വ​ണ 50 ശ​ത​മാ​നം പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഫോ​ക്ക​സ്​ ഏ​രി​യ​യാ​യി നി​ശ്​​ച​യി​ക്കാ​നും ഇ​ര​ട്ടി മാ​ർ​ക്കി​നു​ള്ള ചോ​ദ്യ​ങ്ങ​ൾ ചോ​യ്​​സാ​യി ന​ൽ​കാ​നും ഫോ​ക്ക​സ്​ ഏ​രി​യ​യി​ൽ​നി​ന്ന് മാ​ത്രം​ 80 ശ​ത​മാ​നം മാ​ർ​ക്കി​നു​ള്ള ചോ​ദ്യ​ങ്ങ​ൾ ആ​വാ​മെ​ന്നു​മാ​യി​രു​ന്നു എ​സ്.​സി.​ഇ.​ആ​ർ.​ടി സ​ർ​ക്കാ​റി​ന്​ ശി​പാ​ർ​ശ സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ നേ​രി​യ മാ​റ്റം വ​രു​ത്തി​യാ​ണ്​ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us