സിൽവർ ലൈൻ പദ്ധതിക്കുള്ള പിണറായി വിജയന്റെ പുതിയ അംബാസിഡറാണ് ശശി തരൂര്‍; ശശി തരൂരിന്റെ നിലപാട് തിരുത്തിക്കുമോ എന്ന് കോണ്‍ഗ്രസ് പറയണം-വി. മുരളീധരന്‍

New Update

publive-image

Advertisment

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്ക് പുതിയ ബ്രാന്‍ഡ് അംബാസഡറെ കിട്ടിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സിൽവർ ലൈൻ പദ്ധതിക്കുള്ള പിണറായി വിജയന്റെ പുതിയ അംബാസിഡറാണ് കോൺഗ്രസ് നേതാവ് ശശിതരൂരെന്നും മുരളീധരൻ പറഞ്ഞു. ഒരു വ‍ശത്ത് പദ്ധതിയെ എതി‍ർക്കുകയാണെന്ന് പറയുന്ന കോണ്‍ഗ്രസ് മറുവശത്ത് വേട്ടക്കാരനൊപ്പം ഓടുന്ന ഇരട്ട സമീപമാണ് സ്വീകരിക്കുന്നതെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് സില്‍വര്‍ലൈന്‍ പദ്ധതിയില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങള്‍ക്ക് ഒപ്പമാണെങ്കില്‍ ആദ്യം ചെയ്യേണ്ടത് ശശി തരൂരിനോട് വിശദീകരണം ചോദിക്കുകയല്ല അദ്ദേഹത്തിന്റെ നിലപാട് തിരുത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂരിന്റെ നിലപാട് തിരുത്തിക്കുമോ എന്ന് കോണ്‍ഗ്രസ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment