സ്ഥാപിത താൽപര്യങ്ങളോടും ഗൂഢലക്ഷ്യങ്ങളോടും കൂടി പിണറായി വിജയൻ പ്രഖ്യാപിച്ച കെ റയിൽ പദ്ധതി നടപ്പിലാക്കാൻ യുഡിഎഫ്‌ അനുവദിക്കില്ല-കെ. സുധാകരന്‍

New Update

publive-image

Advertisment

തിരുവനന്തപുരം: ലക്ഷക്കണക്കിന് കോടി രൂപ സാമ്പത്തിക ബാധ്യതയുണ്ടാക്കി, ആയിരക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കി , യാതൊരു വിധ പഠനങ്ങളും നടത്താതെ സ്ഥാപിത താൽപര്യങ്ങളോടും ഗൂഢലക്ഷ്യങ്ങളോടും കൂടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച കെ റയിൽ പദ്ധതി നടപ്പിലാക്കാൻ യുഡിഎഫ്‌ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍.

സംസ്ഥാനത്തിന് എക്കാലത്തും വികസനക്കുതിപ്പ് നൽകിയ യുഡിഎഫ്-നെ വികസന വിരുദ്ധർ എന്ന് മുദ്ര കുത്താൻ, സകലവിധ വികസനങ്ങൾക്കും തുരങ്കം വെച്ച സി പി എം ശ്രമിക്കുന്നത് പരിഹാസ്യമാണ്.

ഇവിടെ ജനപക്ഷത്ത് നിന്ന് ജനങ്ങൾക്ക് വേണ്ടിയാണ് കോൺഗ്രസും ഘടകകക്ഷികളും ഗബ്ദമുയർത്തുന്നത്. പിണറായി വിജയൻ എന്ന ഒരാളുടെ സ്വാർത്ഥ ലാഭത്തിന് വേണ്ടി മാത്രം ഈ മണ്ണ് നശിപ്പിക്കാൻ സർക്കാർ ഇറങ്ങിയാൽ കോൺഗ്രസ്സും യു ഡി എഫും അതിനെ തടഞ്ഞിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Advertisment