ആലപ്പുഴയിൽ നിരോധനാജ്ഞ വ്യാഴാഴ്ച രാവിലെ വരെ നീട്ടി; സമാധാനം നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്ത് സര്‍വകക്ഷിയോഗം; പൊലീസിനെതിരെ എസ്ഡിപിഐയും ബിജെപിയും; 260 വീടുകളിൽ പരിശോധന, റെയ്‌ഡ് തുടരും

New Update

publive-image

Advertisment

ആലപ്പുഴ: ജില്ലയില്‍ പരിപൂര്‍ണമായ സമാധാനവും ശാന്തിയും നിലനിര്‍ത്താന്‍ സര്‍വകക്ഷി യോഗം ആഹ്വാനംചെയ്തു. തുടര്‍ച്ചയായി നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളെയും സംഘര്‍ഷങ്ങളെയും തുടര്‍ന്നാണ് സര്‍വകക്ഷി യോഗം ചേര്‍ന്നത്.

ജില്ലയിലെ കൊലപാതകങ്ങളില്‍ ഗൂഢാലോചന അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അന്വേഷണത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. പൊലീസിന് വീഴ്ച ഉണ്ടായിട്ടില്ല. സമാധാനത്തിന് ആഹ്വാനം ചെയ്ത് സര്‍വകക്ഷിയോഗം പിരിഞ്ഞു. അതേസമയം, ആലപ്പുഴയിൽ നിരോധനാജ്ഞ വ്യാഴാഴ്ച രാവിലെ 6 വരെ നീട്ടി.

മന്ത്രിമാരായ സജി ചെറിയാന്‍, പി. പ്രസാദ് എന്നിവര്‍ സര്‍വകക്ഷി യോഗത്തിന് നേതൃത്വം നല്‍കി. സമാധാനം നിലനിര്‍ത്താന്‍ ജില്ലയിലെ മുഴുവന്‍ ജനങ്ങളും കക്ഷിരാഷ്ട്രീയത്തിന് അതീതമായി രംഗത്തിറങ്ങണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. രണ്ട് കൊലപാതകങ്ങളെയും യോഗം ഏകകണ്ഠമായി അപലപിച്ചു.

സർവകക്ഷി യോഗത്തിൽ പൊലീസിനെതിരെ ബിജെപിയും എസ്ഡിപിഐയും രംഗത്തെത്തി. മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കണമെന്നു ബിജെപി ആവശ്യപ്പെട്ടു. ആര്‍എസ്‌എസിനെയും പങ്കെടുപ്പിക്കണം. രൺജീത് വധക്കേസ് അന്വേഷണത്തിലെ മെല്ലപ്പോക്ക് സര്‍ക്കാരിനു വേണ്ടിയാണെന്നും ബിജെപി ആരോപിച്ചു.

പൊലീസ് വന്ദേമാതരവും ജയ് ശ്രീറാമും വിളിപ്പിക്കുന്നുവെന്നാണ് എസ്‌ഡിപിഐ ആരോപിച്ചത്. പ്രവർത്തകരെ അന്യായമായി കസ്റ്റഡിയിൽ വെക്കുന്നു, ക്രൂര മർദനം നടത്തുന്നുവെന്നും നേതാക്കൾ ആരോപിച്ചു.

അതേസമയം, കൊലക്കേസുകളിലെ പ്രതികൾക്കായി 260 വീടുകൾ പൊലീസ് റെയ്ഡ് ചെയ്തു. പരിശോധന തുടരാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമുണ്ട്. ആർഎസ്എസ്, എസ്‌ഡിപിഐ പ്രവർത്തകരുടെ വീടുകളിലാണ് പരിശോധന നടന്നത്.

Advertisment