'ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി'! പി.ടിയുടെ പ്രിയപ്പെട്ട പാട്ട് വേദനയോടെ പങ്കുവച്ച് ചെന്നിത്തല-വീഡിയോ

New Update

publive-image

Advertisment

കൊച്ചി: പി ടി തോമസിനെ പോലെ അദ്ദേഹം മാത്രമേയുള്ളുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൻ്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന കാര്യത്തിൽ പി ടി തോമസ് സഹപ്രവർത്തകന് നൽകിയ നിർദേശങ്ങളും രമേശ് ചെന്നിത്തല പങ്കുവെച്ചു.

കുറിപ്പ് ഇങ്ങനെ...

PT കുറച്ചു ദിവസം മുൻപ് സഹപ്രവർത്തകന് കൊടുത്ത നിർദ്ദേശം.

കൊച്ചി രവിപുരത്തെ ശ്മശാനത്തിൽ വേണം എന്നെ സംസ്കരിക്കാൻ. കുടുംബാംഗങ്ങൾക്ക് ആഗ്രഹം ഉണ്ടെങ്കിൽ ചിതാഭസ്മം അമ്മയുടെ കല്ലറയ്ക്ക് അകത്ത് വയ്ക്കാം. മൃതദേഹം പൊതുദർശനത്തിന് വയ്ക്കുമ്പോൾ റീത്ത് വയ്ക്കാൻ പാടില്ല. ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരും എന്ന ​ഗാനം പൊതുദർശനത്തിനിടെ ശാന്തമായി കേൾപ്പിക്കണം. തൻ്റെ പേരിലുള്ള സ്വത്തുവകകൾ ഭാര്യ ഉമയ്ക്ക് സ്വതന്ത്രമായി വീതംവയ്ക്കാം.

PT യെ പോലെ അദ്ദേഹം മാത്രേ ഉള്ളു..

Advertisment