കാസര്‍കോട് പാണത്തൂരില്‍ തടികയറ്റി വന്ന ലോറി മറിഞ്ഞ് നാല് പേര്‍ മരിച്ചു

New Update

publive-image

കാസർകോട്: പാണത്തൂരിൽ ലോറി മറിഞ്ഞ് നാലുപേർ മരിച്ചു. കെ.ബാബു, രംഗപ്പു എന്ന സുന്ദരൻ, എംകെ മോഹനൻ, നാരായണൻ എന്നിവരാണ് മരിച്ചത്. ലോറിയില്‍ ഒന്‍പത് പേരുണ്ടായിരുന്നുവെന്നും എല്ലാവരേയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെന്നും രാജപുരം പൊലീസ് അറിയിച്ചു.

Advertisment

തടി കയറ്റി വരികയായിരുന്ന ലോറി വലിയ വളവില്‍ മുന്നോട്ട് നീങ്ങാന്‍ കഴിയാത്ത സ്ഥിതയില്‍ നില്‍ക്കുകയും സമീപത്തെ വീടിന്റെ ഷീറ്റുകള്‍ തകര്‍ത്ത് കനാലിലേക്ക് മറിയുകയായിരുന്നു. കർണാടകത്തിൽ നിന്ന് പാണത്തൂരിലേക്ക് മരം കയറ്റിവന്ന ലോറിയാണ് അപകടത്തിൽപെട്ടത്.

Advertisment