New Update
Advertisment
ശബരിമല: തങ്കഅങ്കിയണിഞ്ഞു ശബരിമലയില്‍ അയ്യപ്പനു ദീപാരാധാന. പമ്പയില്‍നിന്നു വൈകിട്ട് നാലുമണിയോടെ പുറപ്പെട്ട തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്തെത്തിയപ്പോള്‍ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
കഴിഞ്ഞ ബുധനാഴ്ച ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്രക്ക് വിവിധസ്ഥലങ്ങളില്‍ ഭക്തി നിര്‍ഭരമായ വരവേല്‍പ്പാണ് ലഭിച്ചത്.നാളെ രാവിലെ പതിനൊന്ന് നാല്‍പ്പത്തിയഞ്ചിനും ഒന്ന് പതിനഞ്ചിനും ഇടയിലാണ് മണ്ഡലപൂജ.
ശേഷം നടയടയ്ക്കും. വൈകുന്നേരം നാലിന് നട തുറക്കും. 6.30-ന് ദീപാരാധന. തുടര്‍ന്ന് പടിപൂജ. അത്താഴപൂജയ്ക്ക് ശേഷം രാത്രി 9.50-ന് ഹരിവരാസനം പാടി 10-ന് നട അടയ്ക്കും.