/sathyam/media/post_attachments/7ofjHvoT563Iu7cBp0Ha.jpg)
തിരുവനന്തപുരം: കെ-റെയില്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച ശശി തരൂരിന് താക്കീതുമായി കെ.പി.സി.സി. ശശി തരൂര്‍ പാര്‍ട്ടിക്ക് വിധേയനായില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു.
തരൂര്‍ പാര്‍ട്ടിക്കു വിധേയനെങ്കില്‍ പാര്‍ട്ടിയിലുണ്ടാകും. പാര്‍ട്ടി തീരുമാനം തരൂരടക്കം എല്ലാവര്‍ക്കും ബാധകമാണ്. തരൂർ പാർട്ടിയിലെ ഒരാൾ മാത്രമാണ്. എല്ലാ ആളുകള്‍ക്കും അവരുടേതായ അഭിപ്രായമുണ്ടാകും. പാർട്ടിക്കു വിധേയനായില്ലെങ്കിൽ അദ്ദേഹം പാർട്ടിയിലുണ്ടാകില്ലെന്നും സുധാകരൻ പറഞ്ഞു.
കെ-റയിലില്‍ മറുപടി എഴുതിത്തരാന്‍ തരൂരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ പാര്‍ട്ടിയുടെ എല്ലാ എം.പിമാരും അത് അംഗീകരിക്കണം. ശശി തരൂരിന് മറ്റെന്തെങ്കിലും അജണ്ടയുണ്ടെന്നോ പാര്‍ട്ടിയില്‍ നിന്ന് അകന്നുവെന്നോ അഭിപ്രായമില്ലെന്നും സുധാകരന്‍ പറഞ്ഞു.