/sathyam/media/post_attachments/DRfpLTFoTnx6LlfOnq1a.jpg)
ആലപ്പുഴ: എസ്.ഡി.പി.ഐ. നേതാവ് കെ.എസ്. ഷാനിന്റെ കൊലപാതകത്തിൽ ആർ.എസ്.എസ്. ജില്ലാ പ്രചാരക് അറസ്റ്റിൽ. മലപ്പുറം സ്വദേശി അനീഷാണ് അറസ്റ്റിലായത്.
ഷാനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ ആർഎസ്എസ് നേതാക്കന്മാർക്ക് ആലുവ കാര്യാലയത്തിൽ ഒളിത്താവളമൊരുക്കിയതിനാണ് ജില്ലാ പ്രചാരകനെ അറസ്റ്റ് ചെയ്തത്. ഇതോടെ ഷാൻ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി.
കേസിൽ 16 പ്രതികളാണ് ഉള്ളത്. വയലാറിലെ നന്ദു കൃഷ്ണ വധത്തിന്റെ പ്രതികാരമായാണു കെ.എസ്.ഷാനിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കൃത്യത്തെക്കുറിച്ച് ചില ഉന്നത നേതാക്കൾക്ക് അറിയമായിരുന്നുവെന്നും പൊലീസ് പറയുന്നു.