/sathyam/media/post_attachments/aa743NnEX7WrFkcALAQL.jpg)
പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ വിമര്‍ശനം. നന്ദിഗ്രാം, ബംഗാൾ അനുഭവങ്ങൾ മറക്കരുത് എന്നായിരുന്നു വിമർശനങ്ങളിൽ ഒന്ന്. പരിസ്ഥിതി വിഷയങ്ങളിൽ മുതലാളിത്ത സമീപനമാണ് പാർട്ടിക്കെന്നും മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയിൽ നിന്ന് വിമർശനമുയർന്നു.
അതിവേഗ റെയില്‍പ്പാതയെ മഹാരാഷ്ട്രയില്‍ പാര്‍ട്ടി എതിര്‍ക്കുന്നു. കേരളത്തില്‍ സമാനമായ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. സംസ്ഥാന അടിസ്ഥാനത്തില്‍ നിലപാട് സ്വീകരിക്കുന്നത് ശരിയാണോയെന്നും വിമര്‍ശനം ഉയർന്നു.