ധാര്‍മികതയ്ക്ക് നിരക്കാത്തത് ചെയ്തു, ഇനിയും തെറ്റ് തുടരാന്‍ വയ്യ; സര്‍വകലാശാല വിഷയങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് ഓഫിസിന് നിര്‍ദേശം നല്‍കി; ചാൻസിലർ സ്ഥാനം ഇനി ഏറ്റെടുക്കില്ല- തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല! നിലപാടിലുറച്ച് ഗവര്‍ണര്‍

New Update

publive-image

Advertisment

തിരുവനന്തപുരം: ചാൻസിലർ സ്ഥാനം വേണ്ടെന്ന നിലപാടിലുറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇനി സ്ഥാനം ഏറ്റെടുക്കില്ലെന്നും സര്‍വകലാശാല വിഷയങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് ഓഫിസിന് നിര്‍ദേശം നല്‍കിയെന്നും ഗവർണർ വ്യക്തമാക്കി.

ധാര്‍മികതയ്ക്ക് നിരക്കാത്തത് ചെയ്തു. ഇനിയും തെറ്റ് തുടരാന്‍ വയ്യ. താൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിക്കുന്നു. ഗവർണർ തന്നെ ചാൻസിലറാകണമെന്നത് ഭരണഘടനാപരമല്ലെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ.

Advertisment