/sathyam/media/post_attachments/WCgjciDCf8kJXZwnAWUS.jpg)
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വീണ്ടും പുകഴ്ത്തി ശശി തരൂർ എം പി. നിതി ആയോഗിൻ്റെ ദേശീയ ആരോഗ്യസൂചികയിൽ കേരളം ഒന്നാമതെത്തിയതിനെ അഭിനന്ദിച്ച് ശശി തരൂർ ട്വീറ്റ് ചെയ്യുകയായിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്താണ് ശശി തരൂർ കേരളത്തെ അഭിനന്ദിച്ചിരിക്കുന്നത്. ആരോഗ്യസൂചികയിൽ ഉത്തർപ്രദേശാണ് ഏറ്റവും പിന്നിൽ ഉള്ള സംസ്ഥാനം.
''യോഗി ആദിത്യനാഥിനെപ്പോലുള്ളവർ കേവലം ആരോഗ്യ സമ്പ്രദായങ്ങൾ മാത്രമല്ല, സദ്ഭരണവും എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയവും കേരളത്തിൽ നിന്ന് പഠിച്ചാൽ, രാജ്യത്തിന് നേട്ടമുണ്ടാകും. പകരം അവർ രാജ്യത്തെ അവരുടെ നിലയിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നു!''-എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.