'മകളുടെ മുഖം അവസാനമായി കാണാൻ വന്ന പലരോടും ഞാൻ മോശമായി പെരുമാറി എന്ന് പിന്നീട് പലരും എന്നോട് പറഞ്ഞു, അതൊന്നും മനപ്പൂർവ്വമല്ലെന്ന് എല്ലാവരും ഓർക്കണം; അതിനൊക്കെ ക്ഷമ ചോദിക്കുകയാണ്'-ശരണ്യയുടെ അമ്മ

New Update

publive-image

Advertisment

റെക്കാലം ട്യൂമറിനോട് പൊരുതിയ ശേഷമാണ് മലയാളികളുടെ പ്രിയനടി ശരണ്യ വിടവാങ്ങിയത്. മരിച്ചിട്ട് മാസങ്ങളായെങ്കിലും ശരണ്യയുടെ ഓർമ്മകൾ ആരാധകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുകയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയക്ക് മുമ്പാകെ വീണ്ടും ശരണ്യയുടെ അമ്മ എത്തുകയാണ്. സിറ്റി ലൈറ്റ്സ്– ശരണ്യാസ് വ്ലോഗ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് അമ്മ മനസ്സ് തുറക്കുന്നത്.

എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി അമ്മ പറയുന്നു. അവളെ അവസാനമായി കാണാനെത്തിയ പലരോടും മോശമായി പെരുമാറി എന്ന് പറഞ്ഞുകേട്ടു. അത് ഒന്നും മനപൂർവമല്ല. എല്ലാത്തിനും ക്ഷമ ചോദിക്കുന്നതായും അമ്മ പറയുന്നു.

'മകളുടെ മുഖം അവസാനമായി കാണാൻ വന്ന പലരോടും ഞാൻ മോശമായി പെരുമാറി എന്ന് പിന്നീട് പലരും എന്നോട് പറഞ്ഞു. അതൊന്നും മനപ്പൂർവ്വമല്ലെന്ന് എല്ലാവരും ഓർക്കണം. അതിനൊക്കെ ക്ഷമ ചോദിക്കുകയാണ്. ഒരുപാട് പേരുടെ സ്‌നേഹവും പരിചരണവും അനുഭവിക്കാൻ ഭാഗ്യം ലഭിച്ചയാളാണ് എന്റെ മോൾ.

ഒരുപക്ഷെ ദീര്‍ഘകാലം ഇങ്ങനെയൊരു സ്‌നേഹവും പരിഗണനയും ലഭിച്ചൊരു പെണ്‍കുട്ടി വേറെയുണ്ടെന്ന് തോന്നുന്നില്ല. ട്യൂമറിന്റെ ഏറ്റവും ഭീകരമായ അവസ്ഥ വന്നാല്‍ സാധാരണ എല്ലാ ഡോക്ടേഴ്‌സും കൈയ്യൊഴിയുകയാണ് പതിവ്. എന്നാല്‍ ശ്രീചിത്രയിലെ ഡോക്ടര്‍ മാത്യു എബ്രഹാമാണ് ശരണ്യയ്‌ക്കൊരു പ്രത്യേക സ്‌നേഹവും പരിഗണനയും കൊടുത്ത് 10 വര്‍ഷം കൈപിടിച്ച് നടത്തിയത്.

എന്റെ മോളെ സ്വന്തം മോളെപ്പോലെ നെഞ്ചോടു ചേർത്തത്തിന് സീമ ജി നായരോട് നന്ദി പറയുന്നു. രോഗത്തിന്റെ വിരസമായ ഇടവേളകളിൽ യൂട്യൂബ് ചാനൽ അവൾക്ക് വലിയൊരു ആശ്വാസമായിരുന്നു. അതിൽ നിന്ന് കിട്ടിയ ചെറിയ വരുമാനം കൊണ്ട് ആശുപത്രിയിലെ ബിൽ അടയ്ക്കാനും കഴിഞ്ഞു.

"കഴിഞ്ഞ 10 വർഷവും രോഗത്തെ വെല്ലുവിളിച്ചു എന്റെ കുട്ടി, പക്ഷേ ഒടുവിൽ രോഗം എന്റെ മകളെ വെല്ലുവിളിച്ചു. അവിടെ ‍ഡോക്ടർമാരും തോറ്റുപോയി. ഇതൊക്കെ പറയുമ്പോഴും എന്റെ നെഞ്ചിൽ ഒരു തീച്ചൂള കത്തിയമരുകയാണ്, അത് എത്ര വെള്ളമൊഴിച്ചു കെടുത്താൻ ശ്രമിച്ചിട്ടും കെടുന്നില്ല. കാരണം എന്റെ പ്രാണനാണ്, ഈ വീട്ടിലെ ചൈതന്യമാണ് പോയത്. അവളില്ലാത്ത ഒരു ദീപാവലി കടന്നുപോയി", ദുഃഖം കടിച്ചമർത്തി അമ്മ പറഞ്ഞു.

Advertisment