New Update
Advertisment
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും വാഹന വ്യൂഹത്തിനും ഇനി മുതൽ കറുത്ത ഇന്നോവകള്‍. മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ശുപാർശയിലാണ് ഈ നിറം മാറ്റമെന്നാണ് റിപ്പോര്‍ട്ട്. കാലപ്പഴക്കം മൂലം കാര്യക്ഷമത കുറഞ്ഞതിനാല്‍ കാറുകള്‍ മാറ്റണം എന്നായിരുന്നു സര്‍ക്കാരിനോട് പൊലീസ് മേധാവിയുടെ ശുപാര്‍ശ.
വെള്ള നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റയാണ് മുഖ്യമന്ത്രി നിലവിൽ ഉപയോഗിക്കുന്നത്. ഇനി മുതൽ കറുത്ത നിറത്തിലുള്ള ക്രിസ്റ്റയാകും ഉപയോഗിക്കുക.
ആകെ നാലു വാഹനങ്ങളാണു മുഖ്യമന്ത്രിക്കും അകമ്പടിക്കുമായി വാങ്ങുന്നത്. മൂന്ന് ഇന്നോവ ക്രിസ്റ്റയും ഒരു ടാറ്റ ഹാരിയറും. ഇതിൽ ആദ്യ വാഹനം ഈയാഴ്ച കൈമാറും. ശേഷിക്കുന്നവ പിന്നീടു കൈമാറുമെന്ന് അധികൃതർ പറഞ്ഞു. ഇതിനായി സെപ്റ്റംബറില്‍ 62.46 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ഉത്തരവും ഇറങ്ങിയിരുന്നു.