/sathyam/media/post_attachments/f5q9sL2vF7iZRGGB0Z5E.jpg)
തിരുവനന്തപുരം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് എതിരായ വധ ഭീഷണിയിൽ കുറ്റവാളികളെ സർക്കാർ പിടികൂടണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം.
ഭീഷണിക്ക് പിന്നിൽ ലീഗുകാർ ആണെങ്കിൽ അവർ സംഘടനയിൽ ഉണ്ടാകില്ല. മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കിൽ പൊലീസിനെക്കൊണ്ട് അന്വേഷിച്ച് നടപടി എടുപ്പിക്കണം. കള്ളൻ കപ്പലിൽ തന്നെ ആണെന്ന് അന്വേഷണം നടത്തുമ്പോൾ ബോധ്യമാകും എന്നും പിഎംഎ സലാം പറഞ്ഞു.