/sathyam/media/post_attachments/LQD3ZJxg1yFh2bUceuG6.jpg)
കൊല്ലം: സിപിഐയെ വിമര്‍ശിച്ച് സിപിഎം കൊല്ലം ജില്ലാ സമ്മേളന റിപ്പോര്‍ട്ട്. സിപിഐയിലെ പ്രശ്‌നമാണ് കരുനാഗപ്പള്ളിയിലെ തോല്‍വിക്ക് പ്രധാന കാരണമെന്ന് സിപിഎം റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഐയിലെ വിഭാഗീയത തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിലെ വോട്ടുചോർച്ചയ്ക്ക് പ്രധാന കാരണമായതായും സിപിഎം വിലയിരുത്തുന്നു.
കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാഞ്ഞതാണ് കുണ്ടറ സീറ്റിലെ പരാജയത്തിന് കാരണം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുതിർന്ന നേതാക്കൾ വീഴ്ച വരുത്തി. ചാത്തന്നൂരിൽ ഇടതുവോട്ടുകളും ബിജെപിയിലേക്ക് പോകുന്ന സാഹചര്യം ഉണ്ടായി.
ചടയമംഗലത്തും കൊട്ടാരക്കരയിലും ഭൂരിപക്ഷം കുറഞ്ഞത് ഗൗരവമായി കാണണം. കൊല്ലത്ത് എം.മുകേഷിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി പാർട്ടി ഘടകങ്ങളിൽ അഭിപ്രായ ഭിന്നത ഉണ്ടായത് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.