ഫേസ്ബുക്കിലെ അധിക്ഷേപ കമന്റ്; യേശുദാസിനോട് മാപ്പു ചോദിച്ച് നാദിര്‍ഷാ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മൂഹമാധ്യമങ്ങളിൽ ഗായകൻ യേശുദാസിനെ അപമാനിക്കും വിധം കമന്റിട്ടയാൾക്ക്, മറുപടി നല്‍കി സംവിധായകന്‍ നാദിര്‍ഷാ. പാട്ടിന്റെ മേക്കിങ് വിഡിയോ പങ്കുവച്ചുകൊണ്ടുള്ള നാദിർഷയുടെ കഴിഞ്ഞ ദിവസത്തെ പോസ്റ്റിന് താഴെയാണ് കമന്റ് വന്നത്.

‘എനിക്ക് 16 വയസ്സുള്ളപ്പോൾ മരണപ്പെട്ടുപോയ എന്റെ ബാപ്പയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന് ദാസേട്ടനോടൊപ്പം മകനായ എന്നെ നിർത്തി ഒരു ഫോട്ടോ ആയിരുന്നു. ആ ദാസേട്ടൻ, എന്റെ സംഗീതത്തിൽ എനിക്കു വേണ്ടി പാടിയ മൂന്നാമത്തെ ഗാനം 'കേശു ഈ വീടിന്റെ നാഥൻ 'എന്ന സിനിമയ്ക്കു വേണ്ടി. ദൈവം വലിയവനാണ്. പ്രിയപ്പെട്ട ദാസേട്ടന് നന്ദി’. എന്ന കുറിപ്പിലാണ് നാദിർഷ വിഡിയോ പങ്കുവച്ചത്.

പിന്നാലെ, ‘ഒരു മനോഹര ഗാനം നല്‍കിയതിന് ദാസേട്ടന്‍ താങ്കളോടല്ലേ നന്ദി പറയേണ്ടത്. ഇപ്പോൾ അദ്ദേഹത്തിന് പാട്ടൊന്നും ഇല്ല’ എന്ന് നൗഷാദ് എന്നയാൾ കമന്റ് ചെയ്തു. തൊട്ടുപിന്നാലെ കമന്റിനുള്ള മറുപടിയുമായി നാദിർഷ എത്തി. ‘താങ്കളുടെ ഈ വാക്കുകള്‍ക്ക്, താങ്കള്‍ക്കു വേണ്ടി ഞാന്‍ എന്റെ പ്രിയപ്പെട്ട ദാസേട്ടനോടു മാപ്പ് ചോദിക്കുന്നു’ എന്നാണ് അദ്ദേഹം കുറിച്ചത്.

Advertisment