/sathyam/media/post_attachments/Xww2QzklcbuPsl1xScck.jpg)
ആലപ്പുഴ: രൺജീത് ശ്രീനിവാസന്റെ കൊലപാതകത്തിലെ പ്രതികളെ പിടിക്കാൻ വൈകുന്നതിനെതിരെ ബിജെപി നേതാവ് എം.ടി. രമേശ്. പൊലീസിനു പ്രതികളെ പിടിക്കാനായില്ലെങ്കിൽ പിടിച്ച് തരാമെന്നും പക്ഷേ ശരീരത്തിൽ കേടുപാടുകളുണ്ടാകുമെന്നും എം.ടി.രമേശ് പറഞ്ഞു.
രൺജിത്ത് ശ്രീനിവാസന്റെ കൊലയാളികളെ പിടിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ആലപ്പുഴ എസ്പി ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിലായിരുന്നു എംടി രമേശിന്റെ പ്രകോപനപരമായ പ്രസംഗം.പൊലീസിൽ പോപ്പുലർ ഫ്രണ്ടിന്റെ ഒറ്റുകാരുണ്ടെന്നും അദ്ദേഹം ആരോപിച്ചു.