സിഐ ഓടി വന്നു ആ പോലീസ് ഓഫീസറെ വഴക്കു പറഞ്ഞു "എന്താടോ സല്യൂട്ട് ചെയ്യാതിരുന്നത്" എന്ന്! ചെയ്തതെറ്റു മനസിലാകാതെ മിഴിച്ചു നിന്ന എസ്‌ഐ, അറിയാതെ ചോദിച്ചു പോയി "അതിനാരാണ് അദ്ദേഹം...???" സിഐ ഒരൽപ്പം ഈർഷ്യയോട് പറഞ്ഞു "എടോ അത് മന്ത്രിയാടോ"...!! മന്ത്രി പി. പ്രസാദിനെക്കുറിച്ച് സംവിധായകന്‍ അരുണ്‍ ഗോപി

New Update

publive-image

Advertisment

കൃഷി മന്ത്രി പി.പ്രസാദിനെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ച് സംവിധായകൻ അരുൺ ഗോപി. ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ഗുരു സമാധിയിൽ നിൽക്കുമ്പോൾ രണ്ടു പൊലീസുകാർക്കൊപ്പം കാൽനടയായി എത്തിയ മന്ത്രിയെക്കുറിച്ചാണ് കുറിപ്പിൽ. മന്ത്രിയുടെ പ്രവർത്തനത്തിൽ തികഞ്ഞ ആദരവ് തോന്നിയെന്നും ജനാധിപത്യത്തിന്റെ സൗന്ദര്യം അങ്ങയെപോലെയുള്ളവരെ മന്ത്രിപദവികളിൽ കാണുമ്പോഴാണ് ആശ്വാസമായി മാറുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്...

ഇന്ന് ഞാനൊരു കാഴ്ച കണ്ടു...!! രാവിലെ ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ഗുരു സമാധിയിൽ നിൽക്കുമ്പോൾ രണ്ടു പോലീസ്‌കാർക്കൊപ്പം ഒരാൾ നടന്നു പോയി, വാതിക്കൽനിന്ന SI ആരോ പോകുന്നു എന്ന രീതിയിൽ നിന്നപ്പോൾ..!!(ഒരുപക്ഷേ ശ്രദ്ധിക്കാത്തതു കൊണ്ടാകാം) CI ഓടി വന്നു ആ പോലീസ് ഓഫീസറെ വഴക്കു പറഞ്ഞു "എന്താടോ സല്യൂട്ട് ചെയ്യാതിരുന്നത്" എന്ന്...!! ചെയ്തതെറ്റു മനസിലാകാതെ മിഴിച്ചു നിന്ന SI, അറിയാതെ ചോദിച്ചു പോയി "അതിനാരാണ് അദ്ദേഹം...???"

CI ഒരൽപ്പം ഈർഷ്യയോട് പറഞ്ഞു "എടോ അത് മന്ത്രിയാടോ"...!!

കണ്ടു നിന്ന എനിക്ക് അത്ഭുതം തോന്നി...!! ഗസ്റ്റ് ഹൗസില് നിന്നു സമാധിവരെ കാല്നടയായി വരിക ഒരു സ്ലിപ്പർ ചെരുപ്പും സാധ മുണ്ടും ഷർട്ടും ധരിക്കുക ഇതല്ലല്ലോ കീഴ്‌വഴക്കം. സാധരണ ആഡംബരങ്ങളുടെ പാരമ്യതയിൽ അതിമാനുഷികനായ മറ്റാരോ ആണ് സ്റ്റേറ്റ് കാറിൽ സഞ്ചരിച്ചു ഭരണ ചക്രത്തിന്റെ അമരത്തു ഇരിക്കുന്നതെന്നു ഒളിഞ്ഞും തെളിഞ്ഞും നമ്മളെ ബോധ്യപ്പെടുത്തി തരാറുള്ള ആളുകൾക്കിടയിൽ ഇങ്ങനെ ഒരു മനുഷ്യൻ അദ്ഭുതമായിരുന്നു...!!

പേരിനൊപ്പം മാത്രം ഔദ്യാഗിക പദവിയായ മന്ത്രി എന്ന വാക്കുള്ള പെരുമാറ്റത്തിൽ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായ കൃഷി മന്ത്രി സഖാവ് പി പ്രസാദ് ആയിരുന്നു അത്..!! അദ്ദേഹത്തെ ഒരു പരിചയവുമില്ല ആദ്യാമായാണ് കാണുന്നത് പോലും... തികഞ്ഞ ആദരവ് തോന്നി..!! ജനാധിപത്യത്തിന്റെ സൗന്ദര്യം അങ്ങയെ പോലുള്ളവരെ മന്ത്രി പദവികളിൽ കാണുമ്പോൾ ആണ് ആശ്വാസകരമായി മാറുന്നത്..!!

ലാൽ സലാം സഖാവെ

Advertisment