വിഡി സതീശൻ നിർ​ഗുണ പ്രതിപക്ഷ നേതാവ്; വിഡി സതീശന്റെ സ്ഥാനം അജ​ഗള സ്തനം പോലെ ആർക്കും ഉപകാരമില്ലാത്തതാണെന്ന് കെ. സുരേന്ദ്രന്‍; വാ പോയ കോടാലിയായ കെ.സുരേന്ദ്രന്റെ മെഗാഫോണല്ല പ്രതിപക്ഷ‌മെന്ന് വി.ഡി.സതീശന്‍: ഗവര്‍ണര്‍ വിഷയത്തില്‍ സുരേന്ദ്രന്‍-സതീശന്‍ വാക്‌പോര്‌

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

കൊച്ചി: പിണറായിയെ നിഴൽ പോലെ പിന്തുടരുന്ന നിർ​ഗുണനായ പ്രതിപക്ഷ നേതാവാണ് വിഡി സതീശനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിഡി സതീശന്റെ സ്ഥാനം അജ​ഗള സ്തനം പോലെ ആർക്കും ഉപകാരമില്ലാത്തതാണെന്നും കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് എന്ന പദവിയല്ല പിണറായി ക്യാബിനറ്റിലെ മന്ത്രി പണിയാണ് അദ്ദേഹത്തിന് ചേരുക. സുരേന്ദ്രൻ പറഞ്ഞത് ഏറ്റെടുക്കാനുള്ളതല്ല പ്രതിപക്ഷമെന്ന് സതീശൻ പറയുന്നത് രമേശ് ചെന്നിത്തലയെ ഉന്നം വെച്ചാണ്.

കേരളത്തിലെ സർവ്വകലാശാലകളെ മുഴുവൻ കൈപിടിയിലാക്കി അഴിമതി നടത്തുന്ന മുഖ്യമന്ത്രിയെ വിമർശിക്കാതെ ​ഗവർണറെ വിമർശിക്കുന്നതിൽ നിന്നു തന്നെ അദ്ദേഹത്തിന് ഒരു ​ഗുണവുമില്ലെന്ന് മനസിലാകും. പ്രതിപക്ഷത്തിന്റെ ധർമ്മം പോലും അറിയാത്ത പ്രതിപക്ഷ നേതാവാണ് സതീശനെന്നും സുരേന്ദ്രൻ പറഞ്ഞു.

വാ പോയ കോടാലിയായ കെ.സുരേന്ദ്രന്റെ മെഗാഫോണല്ല പ്രതിപക്ഷ‌മെന്ന് വി.ഡി.സതീശന്‍ പരിഹസിച്ചു. ബിജെപി പറയുന്നത് ഏറ്റുപറയാനല്ല പ്രതിപക്ഷം. വിഷയാധിഷ്ഠിതമായാണ് ഒരോ കാര്യത്തിലും പ്രതിപക്ഷം അഭിപ്രായം നടത്തുന്നത്.

സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്‌തെന്ന് ഗവര്‍ണര്‍ സമ്മതിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഗവര്‍ണറെ പ്രതിപക്ഷം വിമര്‍ശിക്കും. ഇന്ത്യന്‍ പ്രസിഡന്റിന് ഡി ലിറ്റ് നല്‍കുന്നതിന് പ്രതിപക്ഷം എതിരല്ല.

എന്നാല്‍ വി.സിയെ വഴിവിട്ട് വിളിച്ചു വരുത്തി ഡി ലിറ്റ് നല്‍കണമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നിയമവിരുദ്ധമാണ്. ഡി. ലിറ്റ് നല്‍കണമെന്ന് വി.സിയുടെ ചെവിയിലല്ല ഗവര്‍ണര്‍ പറയേണ്ടത്. അതിന് നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കണമായിരുന്നു. ഗവര്‍ണര്‍ ചാന്‍സലര്‍ പദവിയില്‍ ഇരുന്ന് നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കില്‍ നിയമപരമായ വഴി തേടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment