കോൺഗ്രസിന്റെ തകർച്ച ആഗ്രഹിക്കുന്നത് ഫാസിസം വളരാനേ സഹായിക്കു എന്ന് വിളിച്ചു പറയുവാനുള്ള ആർജ്ജവം മതനിരപേക്ഷതയോടുള്ള ബിനോയ് വിശ്വത്തിന്റെ ആഴമേറിയ പ്രതിബദ്ധതയാണ് വെളിവാക്കുന്നത്; ഇടത്തോട്ട് " ഇൻഡിക്കേറ്റർ" ഇട്ടുകൊണ്ട് ഇടതുപക്ഷം വലത്തോട്ട് വണ്ടിയോടിക്കുമ്പോൾ ഒക്കെ അപായസൂചന മുഴക്കുന്നുണ്ട് ഈ സഖാവ്- ഗീവര്‍ഗീസ് മാര്‍ കുറിലോസ്

New Update

publive-image

കൊച്ചി: രാജ്യത്ത്‌ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബദലാകാനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്ന് പറഞ്ഞ സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന് പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കുറിലോസ്.

Advertisment

ഇടതുപക്ഷം കോണ്‍ഗ്രസിന്റെ തകര്‍ച്ച ആഗ്രഹിക്കുന്നത് ഫാസിസം വളരാനേ സഹായിക്കൂ എന്ന് വിളിച്ചു പറയുവാനുള്ള ആര്‍ജ്ജവം മതനിരപേക്ഷതയോടുള്ള ബിനോയ് വിശ്വത്തിന്റെ പ്രതിബദ്ധതയാണ് വെളിവാക്കുന്നതെന്നും മാര്‍ കുറിലോസ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്...

ഇടതുപക്ഷത്തിന് ഇവിടെ ഇനിയും വംശനാശം വന്നിട്ടില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ധീരമായ നിലപാടുകൾ കൊണ്ട് സഖാവ് ബിനോയ് വിശ്വം. ഇടത്തോട്ട് " ഇൻഡിക്കേറ്റർ" ഇട്ടുകൊണ്ട് ഇടതുപക്ഷം വലത്തോട്ട് വണ്ടിയോടിക്കുമ്പോൾ ഒക്കെ അപായസൂചന മുഴക്കുന്നുണ്ട് ഈ സഖാവ്.

നീതിയുടെ പ്രശ്നങ്ങൾ ആയാലും, പരിസ്ഥിതി പ്രശ്നങ്ങൾ ആയാലും, മുതലാളിത്ത വികസന ത്തിന്റെ കാര്യത്തിലായാലും ഇരകളുടെ പക്ഷത്ത് നിന്ന് ഇടതുപക്ഷ നിലപാടുകൾ മുറുകെ പിടിക്കുന്ന ബിനോയ് വിശ്വം ആദർശത്തിൽ ഒരിക്കലും വെള്ളം ചേർക്കാൻ അനുവദിക്കുന്നില്ല.

ഫാഷിസം ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തിൽ മതനിരപേക്ഷ കക്ഷികൾ ഒരുമിച്ച് നിൽക്കേണ്ട കാലത്ത് ഇടതുപക്ഷം കോൺഗ്രസിന്റെ തകർച്ച ആഗ്രഹിക്കുന്നത് ഫാസിസം വളരാനേ സഹായിക്കു എന്ന് വിളിച്ചു പറയുവാനുള്ള ആർജ്ജവം മതനിരപേക്ഷതയോടുള്ള സഖാവ് ബിനോയ് വിശ്വത്തിന്റെ ആഴമേറിയ പ്രതിബദ്ധതയാണ് വെളിവാക്കുന്നത്. അദ്ദേഹത്തോടുള്ള ആദരവ് കൂടുകയാണ്... ഉറച്ച നിലപാടുകളോടെ മുന്നേറുക സഖാവേ...

Advertisment