കെ-റെയില്‍ കല്ലുകള്‍ പിഴുതെറിയും; ഒരു കാരണവശാലും നടപ്പാക്കാൻ സമ്മതിക്കില്ല; സിപിഎം ലക്ഷ്യം 5% കമ്മിഷൻ: ആഞ്ഞടിച്ച് സുധാകരന്‍

New Update

publive-image

Advertisment

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്കെതിരായ സമരം ശക്തമാക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. കെ–റെയില്‍ സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയുമെന്ന് സുധാകരന്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പദ്ധതിയിലെ അഞ്ച് ശതമാനം കമ്മീഷനിൽ മാത്രമാണ് സർക്കാരിന്റെ കണ്ണെന്നാണ് സുധാകരൻ്റെ ആക്ഷേപം. ക്രമസമാധാന തകർച്ച മുഖ്യമന്ത്രി ക്ഷണിച്ച് വരുത്തരുതെന്നും കെ സുധാകരൻ മുന്നറിയിപ്പ് നൽകി.

പിണറായി വിജയന്‍ കമ്മീഷന്‍ മുന്നില്‍ക്കണ്ടാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. അദ്ദേഹത്തിന് പണ്ടുകാലം മുതലേ കമ്മീഷന്‍ ഭയങ്കര ഇഷ്ടമാണെന്നും ലാവ്‌ലിന്‍ അഴിമതിക്കാലത്തുതന്നെ അത് തെളിഞ്ഞതാണെന്നും സുധാകരന്‍ പറഞ്ഞു.

ഒരു കാരണവശാലും പദ്ധതി നടപ്പാക്കാന്‍ സമ്മതിക്കില്ല. വീടുകള്‍ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് പ്രചാരണം നടത്തും. ലഘുലേഖകൾ നൽകി ജനങ്ങളെ ബോധവല്‍ക്കരിക്കുമെന്നും സുധാകരൻ പറഞ്ഞു.

Advertisment